കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ അമ്മ രണ്ടു പിഞ്ചുമക്കളെയുമെടുത്ത് പുഴയില്‍ ചാടി മരിച്ചു. മുത്തോലി പഞ്ചായത്തിലെ മുന്‍ വൈസ്പ്രസിഡന്റും ഏറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യയുമായ അഡ്വ. ജിസ്‌മോള്‍ തോമസ്, മക്കളായ നേഹ(5), നോറ (1 വയസ് ) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ക്ക് വീട്ടില്‍ വെച്ച് വിഷം നല്‍കുകയും ജിസ്‌മോള്‍ കൈഞരമ്പ് മുറിക്കുകയും ചെയ്ത ശേഷം സ്‌കൂട്ടറില്‍ എത്തി പുഴയില്‍ ചാടുകയായിരുന്നു. നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ മുങ്ങിയെടുത്ത് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മരണകാരണം വ്യക്തമല്ല. കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പേരൂര്‍ കണ്ണമ്പുര കടവില്‍ കുട്ടികളുടെ ശരീരം ഒഴുകിയെത്തുന്നതാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അഭിഭാഷകയുടെ സ്റ്റിക്കര്‍ പതിച്ച സ്‌കൂട്ടര്‍കടവില്‍ കണ്ടെത്തി. തുടര്‍ന്നാണ് മൂവരെയും കരക്കെത്തിച്ചത്. ജിസ്‌മോള്‍ ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: