Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉസ്താദേ, ചോറും ഇറച്ചിയും തിന്നിട്ട് എല്ലിന്റെ ഉള്ളിൽ കുത്തുമ്പോ നാട്ടിലുള്ള പെണ്ണുങ്ങളെ സംരക്ഷിക്കാൻ ഇറങ്ങേണ്ട ; ഡോ. ഷിംന അസീസ്

Janmabhumi Online by Janmabhumi Online
Apr 15, 2025, 04:55 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി : മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ തെറ്റായ പ്രചരണങ്ങൾ കുറ്റകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ വീട്ടിലെ പ്രസവത്തെ ന്യായീകരിച്ച് ഒട്ടേറെ മതപണ്ഡിതന്മാര്‍ രംഗത്തെത്തിയിരുന്നു . ഇപ്പോഴിതാ അത്തരത്തിലുള്ള മതപണ്ഡിതർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.

‘കേരളത്തിലെ ചില മുസ്ലിം മതപണ്ഡിതന്മാർ പെണ്ണുങ്ങളെ കൊല്ലാനുള്ള കൊട്ടേഷൻ എടുത്ത് ഇറങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു. മനുഷ്യശരീരത്തെക്കുറിച്ച്‌ നിങ്ങൾ എന്തറിഞ്ഞിട്ടാണ്‌? യൂറിനറി ബ്ലാഡർ ഏതാ ഗാൾ ബ്ലാഡർ ഏതാന്ന്‌ അറിയാത്തവരാണ്‌ ഇവിടെ പ്രസവത്തെക്കുറിച്ച്‌ ആധികാരികമായി തള്ളുന്നത്‌. – എന്നും ഡോ. ഷിംന ചോദിക്കുന്നു .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….

കേരളത്തിലെ ചില മുസ്ലിം മതപണ്ഡിതന്മാർ പെണ്ണുങ്ങളെ കൊല്ലാനുള്ള കൊട്ടേഷൻ എടുത്ത് ഇറങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ എന്ന പണ്ഡിതവേഷധാരി ചോദിക്കുന്നത്‌ “എന്തായിപ്പോ വീട്ടിൽ പ്രസവിച്ചാൽ?…അങ്ങനെ പാടില്ല എന്ന് നിയമമുണ്ടോ? ” എന്നാണ്. കുറച്ച് ദിവസം മുൻപ് വേറൊരാളുടെ വകയായി “മനുഷ്യഗർഭം നാല് കൊല്ലം വരെ നീണ്ടു നിൽക്കാം” എന്ന വിചിത്ര വാദവും കേട്ടിരുന്നു. ഇതിന്റെയൊക്കെ മറുപടി എഴുതിയും പറഞ്ഞും തഴമ്പിച്ചതാണ്. പറയാനുള്ളത് വേറെ ചിലതാണ്.

ആവശ്യത്തിനും അതിലേറെയും ഖുർആനും ഹദീസും കിതാബുകളും വർഷങ്ങളോളം പഠിച്ച ഇവരോട് ഇവയിൽ ഏതെങ്കിലും ഒന്നിലെ ഒരു ഭാഗത്തെക്കുറിച്ച് ഞാൻ വളരെ ആധികാരികമായി തള്ളിയാൽ “ഇതൊക്കെ പറയാൻ ഇവൾ ഏതെടാ? ഇവൾക്ക് ഇസ്‌ലാമിനെ കുറിച്ച് എന്ത് പുല്ല് അറിയാം” എന്ന് നിങ്ങൾ ചിന്തിക്കുകയും വളരെ നിശിതമായി എന്നെ വിമർശിക്കുകയും ചെയ്യില്ലേ? എനിക്കതിനുള്ള അർഹത ഇല്ലെന്ന് നിങ്ങൾക്കറിയാം. എക്സാക്റ്റ്ലി ഇതാണ്‌ ഇപ്പോൾ എന്റെയും മനസ്സിലുള്ളത്‌. മനുഷ്യശരീരത്തെക്കുറിച്ച്‌ നിങ്ങൾ എന്തറിഞ്ഞിട്ടാണ്‌? യൂറിനറി ബ്ലാഡർ ഏതാ ഗാൾ ബ്ലാഡർ ഏതാന്ന്‌ അറിയാത്തവരാണ്‌ ഇവിടെ പ്രസവത്തെക്കുറിച്ച്‌ ആധികാരികമായി തള്ളുന്നത്‌ !

ഇനി ഇതിന്റെ ഉത്തരമായി ആ മറ്റേ ഐറ്റം എടുക്കണ്ട – ഇസ്‌ലാമിന്റെ ലോകാവസാനം വരെയുള്ള നിലനിൽപും അതിന്റെ മഹനീയതയും. ആരെങ്കിലും നിങ്ങളുടെ ‘മഹദ് വചനം’ എതിർത്താൽ ‘ഇസ്‌ലാമിനെ തൂക്കി കൊന്നേ’ എന്ന് ഇരവാദം മുഴക്കി നിലവിളിച്ചോണ്ട് വരികയും വേണ്ട. നിങ്ങൾ പറയുന്ന വിശദീകരണവും വായിൽ തോന്നിയത് കോതക്ക് പാട്ടുമല്ല മതം. ആണെന്ന് വിശ്വസിക്കുന്ന ചില പൊട്ടക്കിണറ്റിലെ തവളകളായ അണികൾ തലച്ചോറ് പണയത്തിൽ ആയത് കൊണ്ട് അങ്ങനെ വിശ്വസിച്ചേക്കാം.. ആത്മീയനേതാക്കൾ തുപ്പിയാലും പായസമാണെന്ന്‌ പറഞ്ഞ്‌ കോരി കുടിക്കുന്നതൊക്കെ വല്ലാത്ത ശോചനീയാവസ്ഥ തന്നെയാണ്.

പിന്നെ, ഈ നാലും മൂന്നും ഏഴ് പണ്ഡിതവേഷധാരികൾ പുലമ്പുന്ന ആളെകൊല്ലി തത്വങ്ങൾ ആയിരുന്നു ഇസ്ലാമെങ്കിൽ ഇന്ന് ഞാൻ ഉൾപ്പെടെയുള്ളവർ വീട്ടിൽ നിന്ന് പ്രസവിക്കാൻ നിർബന്ധിതരായി മയ്യത്തായേനെ… ഉയരം കുറവായതിന്റെയും ഇടുപ്പ് വിസ്താരം കുറഞ്ഞതിന്റെയും പേരിൽ പതിനൊന്ന് മണിക്കൂർ ലേബർ റൂമിൽ പ്രസവവേദന തിന്ന്, ഡോക്ടറുടെ മേൽനോട്ടത്തിൽ കഴിഞ്ഞ്, പ്രസവം പുരോഗമിക്കുന്നില്ലെന്ന് കണ്ട് അവസാനനിമിഷം സിസേറിയനിലൂടെ എന്റെ മോനെ പുറത്തെടുത്തത് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്നവളാണ് ഞാൻ, എന്റെ മകനും. ആരും ഞങ്ങളെ വേദന തുടങ്ങിയ പാടെ കീറീട്ടില്ല, ഉപദ്രവിച്ചിട്ടില്ല. ഈ പറയുന്ന ‘സിസേറിയനോടെ രോഗിയാകലും, നട്ടെല്ലിന് കുത്തി വെച്ചത് കൊണ്ടുള്ള വിട്ട് മാറാത്ത നടുവേദനയയും’ ഒന്നും ഉണ്ടായിട്ടില്ല. ആ തീരുമാനം കൊണ്ട് എന്റെ കുട്ടികൾക്ക് ഇന്ന് തള്ളയുണ്ട്, അത് ചെറിയൊരു കാര്യമല്ല.

Tags: criticizeFacebook PostDr. Shimna Azeez
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കനെങ്കിലും ട്രംപിനെയും വിമര്‍ശിക്കാന്‍ മടിച്ചിട്ടില്ല, ലിയോ പതിനാലാമന്‌റെ പഴയ എക്‌സ് പോസ്റ്റുകള്‍ ശ്രദ്ധനേടുന്നു

Kerala

ദേശദ്രോഹ എഫ്ബി പോസ്റ്റുകളുമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരന്‍; റോബിന്‍സണിന്റെ എല്ലാ എഫ്ബി പോസ്റ്റുകളും രാഷ്‌ട്രവിരുദ്ധം

Kerala

‘ഒരു വർഷത്തിനുള്ളിൽ‌ രണ്ടുതവണ മരണം; ഇടയ്‌ക്കിടയ്‌ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെന്ന് സുഹൃത്തുക്കൾ‌; പോസ്റ്റ് പങ്കുവച്ച് ജി വേണുഗോപാൽ

Kerala

ഓരോ ഫയലും ജീവൻ എടുക്കാനുള്ള അവസരമായി കാണരുത്; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐഎഎസ്

Vicharam

സിനിമ എന്ന സംഘ ഗാനം

പുതിയ വാര്‍ത്തകള്‍

പാകിസ്താനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത

അറപ്പുളവാക്കുന്ന രാഷ്‌ട്രം , പാകിസ്ഥാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന് കങ്കണ റണാവത്ത്

ഇന്ത്യ ഈ സമയത്ത് നിർത്തിയാൽ, ഞങ്ങൾ സമാധാനത്തെ കുറിച്ച് പരിഗണിക്കും ; പ്രതികാരം ചെയ്യുമെന്ന് ഒന്നും പേടിക്കേണ്ട ; പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

ഞാൻ ഇന്ത്യക്കാരിയാണ്, എന്റെ രാജ്യത്തെ പിന്തുണയ്‌ക്കുന്നു ; പാകിസ്ഥാനികൾക്ക് അൺഫോളോ ചെയ്യാം : വിമർശിച്ച പാക് ആരാധകരെ ശാസിച്ച് ഹിന ഖാൻ

ജീവനല്ല , ഞങ്ങളുടെ രാജ്യമാണ് വലുത് : ചണ്ഡീഗഡിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ എത്തിയത് ആയിരക്കണക്കിന് യുവാക്കൾ

രാജസ്ഥാനിലെ മൂന്ന് നഗരങ്ങളിൽ റെഡ് അലേർട്ട്; എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങണം

ഇന്ത്യയെ സംരക്ഷിക്കാൻ എന്ത് ത്യാഗത്തിനും തയ്യാർ ; സൈനികർക്കൊപ്പം നിൽക്കും ; എന്ത് ബുദ്ധിമുട്ടുകൾ വന്നാലും സഹിക്കും ; മൗലാന മഹ്മൂദ് മദനി

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies