ഇടുക്കി: കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് പെൺകുട്ടി മരിച്ചു. പതിനൊന്ന് മണിയോടെ എറണാകുളത്തേക്ക് പോകവേ നേര്യമംഗലം മണിയാമ്പാറയിൽ വെച്ച് അപകടം ഉണ്ടാകുന്നത്. ബസിൽ കുടുങ്ങി കിടന്ന 15നും 18 നും ഇടയിൽ പ്രായംതോന്നിക്കുന്ന പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15 ഓളം പേർക്ക് ഗുരതരമല്ലാത്ത പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കോതമംഗലത്തെ ആശുപത്രിയിലേക്കാണ് കുട്ടിയെ മാറ്റിയത്. ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. നിയന്ത്രണം വിട്ട് മറിഞ്ഞതോടെ ബസിനകത്തുണ്ടായിരുന്ന കുട്ടി തെറിച്ച് പുറത്തേക്ക് വീഴുകയും ദേഹത്തേക്ക് ബസ് പതിക്കുകയുമായിരുന്നു എന്നാണ് വിവരം. ബസ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.
ബസിലുണ്ടായിരുന്ന യാത്രക്കാരിൽ 13 പേർ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: