ടെക്‌സാസ്: ചരിത്ര വിജയമായി വനിതകള്‍ മാത്രമായി നടത്തിയ ബഹിരാകാശ ദൗത്യം. പോപ് ഗായിക കാറ്റി പെറി ഉള്‍പ്പെടെയുള്ള ആറ് വനിതകളുമായി ബ്ലൂ ഒറിജിന്റെ എന്‍എസ് 31 ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തി.
അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക ഗെയില്‍ കിംങ്, നാസയിലെ മുന്‍ ശാസ്ത്രജ്ഞ ആയിഷ ബോവ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ ന്യൂയെന്‍, ചലച്ചിത്ര നിര്‍മാതാവ് കരിന്‍ ഫ്‌ളിന്‍, മാധ്യമ പ്രവര്‍ത്തക ലോറന്‍ സാഞ്ചസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.
Así fue la experiencia de las tripulantes del NS-31, el vuelo al espacio de Blue Origin de hace unas horas 🚀🌄🌎 pic.twitter.com/xvGYmCvua6
— Frontera Espacial (@FronteraSpacial) April 14, 2025
ഭൂമിയിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിലാണ് സംഘം യാത്ര ചെയ്തത്. 10 മിനിറ്റിനിടെ യാത്രികർക്ക് നാല് മിനിറ്റ് വരെ ഭാരരഹിത അവസ്ഥ അനുഭവിക്കാനായി. വിനോദസഞ്ചാരികളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന പദ്ധതി ടെക്സാസിലെ ന്യൂ ഷെപേർഡ് ലോഞ്ച്പാഡിൽ നിന്നാണ് ലോഞ്ച് ചെയ്തത്.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ പുതിയ ന്യൂ ഷെപ്പേർഡ് റോക്കറ്റ് നടത്തിയ പതിനൊന്നാം മനുഷ്യ ബഹിരാകാശ ദൗത്യമാണ് NS-31.ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാവുന്നത് ഇതാദ്യം.
Touchdown! @Blueorigin's NS-31 New Shepard booster has landed back on Earth, the capsule with @katyperry and crew has released its parachutes for its own landing. pic.twitter.com/uLDHmuAjQB
— Tariq J. Malik (@tariqjmalik) April 14, 2025
ടെക്‌സാസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തില്‍നിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു പേടകം വിക്ഷേപിച്ചത്. ഭൂമിയില്‍നിന്ന് നൂറുകിലോമീറ്റര്‍ അകലെയുള്ള സബ് ഓര്‍ബിറ്റല്‍ ഭ്രമണപഥത്തിലാണ് സംഘം ചെലവഴിച്ചത്. തന്റെ യാത്ര മറ്റുള്ളവര്‍ക്കും തന്റെ മകള്‍ക്കും പ്രചോദനമാകട്ടെ എന്ന് കാറ്റി പെറി പ്രതികരിച്ചു. പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല തന്റെ ബഹിരാകാശ യാത്രയെന്ന് ലോറന്‍ സാഞ്ചെസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: