India

മമത ബാനർജി ഭരണഘടനയുടെതല്ല മറിച്ച് പ്രീണനത്തിന്റെ മുഖ്യമന്ത്രി ; ബംഗാളിൽ ഹിന്ദുക്കൾക്കെതിരെ അക്രമം നടക്കുന്നത് മമത അറിഞ്ഞു കൊണ്ടാണെന്നും ആക്ഷേപം

പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. മുസ്ലീം ന്യൂനപക്ഷങ്ങളുടെയും അവരുടെ സ്വത്തുക്കളുടെയും സംരക്ഷണത്തെക്കുറിച്ച് അവർ വാതോരാതെ സംസാരിച്ചു, പക്ഷേ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. ഇതിൽ നിന്ന് വ്യക്തമാണ് മുഖ്യമന്ത്രി അക്രമത്തെ ആസൂത്രിതമായി പിന്തുണയ്ക്കുക മാത്രമല്ല ഹിന്ദുക്കളെ ആക്രമിക്കാൻ മുസ്ലീം സമൂഹത്തെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

Published by

കൊൽക്കത്ത : വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ പശ്ചിമ ബംഗാളിൽ വ്യാപിച്ച അക്രമം വെറുമൊരു പ്രതിഷേധമല്ല മറിച്ച് നന്നായി ആസൂത്രണം ചെയ്തതും സർക്കാൻ സ്പോൺസർ ചെയ്തതുമായ ഒന്നാണെന്ന് പരക്കെ ആക്ഷേപം.

മുർഷിദാബാദ്, മാൽഡ, ഹൂഗ്ലി, നോർത്ത് 24 പർഗാനാസ് തുടങ്ങിയ ജില്ലകളിൽ ഹിന്ദു സമൂഹത്തിന്റെ വീടുകൾക്ക് നേരെയുള്ള ആക്രമണം, തീവയ്‌പ്പ്, കൊള്ള, കൊലപാതകം തുടങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങളെത്തുടർന്ന് നൂറുകണക്കിന് ഹിന്ദു കുടുംബങ്ങൾക്ക് വീട് വിട്ട് പലായനം ചെയ്യേണ്ടിവന്നു. ഇത് സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തെയും ഹിന്ദു വിരുദ്ധ മനോഭാവത്തെയും എടുത്തുകാണിക്കുന്നതായി ബിജെപി അടക്കമുള്ള ഒന്നടങ്കം പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

മമത ബാനർജി ഭരണഘടനയുടെയല്ല മറിച്ച് പ്രീണനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. മുസ്ലീം ന്യൂനപക്ഷങ്ങളുടെയും അവരുടെ സ്വത്തുക്കളുടെയും സംരക്ഷണത്തെക്കുറിച്ച് അവർ വാതോരാതെ സംസാരിച്ചു, പക്ഷേ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. ഇതിൽ നിന്ന് വ്യക്തമാണ് മുഖ്യമന്ത്രി അക്രമത്തെ ആസൂത്രിതമായി പിന്തുണയ്‌ക്കുക മാത്രമല്ല ഹിന്ദുക്കളെ ആക്രമിക്കാൻ മുസ്ലീം സമൂഹത്തെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

ഭരണഘടനയുടെ നിർദ്ദേശങ്ങൾ ലംഘിക്കുകയും സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ വെല്ലുവിളിക്കുകയും ഒരു പ്രത്യേക മതത്തിന്റെ വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താൻ മുഴുവൻ സംസ്ഥാനത്തിനും തീയിടുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്നും പ്രതിപക്ഷം പറയുന്നു. ഹിന്ദു വീടുകൾ കത്തിച്ചപ്പോഴും സ്ത്രീകളെ ഭീഷണിപ്പെടുത്തിയപ്പോഴും ക്ഷേത്രങ്ങൾക്ക് കല്ലെറിഞ്ഞപ്പോഴും സംസ്ഥാന പോലീസ് പ്രദേശത്ത് എത്താതിരുന്നതും നിശബ്ദ കാഴ്ചക്കാരായി നിന്നതും സംസ്ഥാനത്ത് കാണാൻ സാധിച്ചു.

പൊതുജനങ്ങളെ സംരക്ഷിക്കേണ്ടവർ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ഇരകളെ ഉപേക്ഷിച്ചു. ഇത് ഭരണകൂടം സ്പോൺസർ ചെയ്യുന്ന അക്രമമല്ലേ എന്നുമാണ് പ്രതിപക്ഷം ചോദിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക