ന്യൂദല്‍ഹി :റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ബേസിസ് പോയിന്റ് കുറച്ച് 6 ശതമാനമാക്കിയതിനു പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെപലിശ കുറച്ചു.ഏപ്രില്‍ 15 മുതല്‍ ഏതാനും എഫ് ഡികളുടെ പലിശ നിരക്കിലെ മാറ്റം നിലവില്‍ വരും. മാറ്റങ്ങള്‍ മൂന്നുകോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാധകമാണ്.
എസ് ബി ഐയില്‍ ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ കാലാവധിയുള്ള ഫിക്സഡ് ഡിപ്പോസിറ്റിന് 6.8% ആയിരുന്ന പലിശ 6.7ശതമാനം ആക്കി കുറച്ചു. രണ്ടുവര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ കാലാവധിയുള്ളതിന് 7% ല്‍ നിന്ന് 6.9 ശതമാനമാകും. ബാങ്ക് ഒഫ് ഇന്ത്യ 91 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപ പലിശ നിരക്ക് 4.50 ശതമാനത്തില്‍ നിന്ന് 4.25% ആക്കി കുറച്ചു. 180 ദിവസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് 6 ശതമാനത്തില്‍ നിന്ന് 5.75% ആക്കി കുറച്ചു.
ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷം വരെ ഉള്ള കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.80% എന്നുള്ളത് 6.75% ആക്കി. യെസ് ബാങ്ക് , എച്ച് ഡി എഫ് സി, പഞ്ചാബ് നാഷണല്‍ബാങ്ക് , കാനറ ബാങ്ക് എന്നിവയും പലിശ നിരക്ക് കുറച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: