കോട്ടയം: ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘത്തിന്റെ തെരച്ചിലില്‍ കോട്ടയം നഗരത്തില്‍ കഞ്ചാവുവില്‍പ്പനയ്ക്ക് എത്തിയ മണിമല സ്വദേശിനി പിടിയില്‍. കോട്ടയം മണിമല ചേറാടിയില്‍ അര്‍ച്ചനയെയാണ് (20) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് സംഘം പിടികൂടിയത് ഇവരില്‍നിന്ന് 200ഗ്രാം കഞ്ചാവ് കണ്ടെടുത്തു. രാത്രി പോലീസ് പരേഡ് ഗ്രൗണ്ടിനുസമീപം സംശയമായി കണ്ട് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവു വില്‍പ്പനയ്ക്ക് എത്തിയതാണെന്ന് വ്യക്തമായത്. പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.യുവതിക്ക് കഞ്ചാവ് എവിടെ നിന്നു ലഭിച്ചുവെന്ന അന്വേഷണത്തിലാണ് പൊലീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: