India

പാവങ്ങള്‍ക്ക് കക്കൂസ് നല്‍കിയ മോദിയുടെ സ്വച്ഛ്ഭാരത് വിപ്ലവത്തെ പിന്താങ്ങുന്ന അക്ഷയ് കുമാറിന്റെ സിനിമയെ പരിഹസിച്ച ജയബച്ചന് മറുപടിയുമായി അക്ഷയ് കുമാര്‍

അധികം രാഷ്ട്രീയം പറയാന്‍ ഇഷ്ടമില്ലാത്ത നടന്‍ അക്ഷയ് കുമാറിനെക്കൊണ്ട് രാഷ്ട്രീയം പറയിച്ച് നടിയും സമാജ് വാദി എംപിയുമായി ജയാബച്ചന്‍. മോദി ഇന്ത്യയില്‍ നടപ്പാക്കിയ സ്വച്ഛ്ഭാരത് മിഷന്‍ എന്ന ശുചിത്വ പദ്ധതിയെ പിന്താങ്ങി അക്ഷയ് കുമാര്‍ നായകനായി അഭിനയിച്ച 'ടോയ്‌ലറ്റ്: ഏക് പ്രേം കഥ' എന്ന സിനിമയെ കടുത്ത ഭാഷയിലാണ് ജയാ ബച്ചന്‍ വിമര്‍ശിച്ചത്.

Published by

മുംബൈ: അധികം രാഷ്‌ട്രീയം പറയാന്‍ ഇഷ്ടമില്ലാത്ത നടന്‍ അക്ഷയ് കുമാറിനെക്കൊണ്ട് രാഷ്‌ട്രീയം പറയിച്ച് നടിയും സമാജ് വാദി എംപിയുമായി ജയാബച്ചന്‍. മോദി ഇന്ത്യയില്‍ നടപ്പാക്കിയ സ്വച്ഛ്ഭാരത് മിഷന്‍ എന്ന ശുചിത്വ പദ്ധതിയെ പിന്താങ്ങി അക്ഷയ് കുമാര്‍ നായകനായി അഭിനയിച്ച ‘ടോയ്‌ലറ്റ്: ഏക് പ്രേം കഥ’ എന്ന സിനിമയെ കടുത്ത ഭാഷയിലാണ് ജയാ ബച്ചന്‍ വിമര്‍ശിച്ചത്.

2017 ല്‍ നിര്‍മ്മിച്ച ചിത്രമാണ് അക്ഷയ് കുമാര്‍ നായകനായ ‘ടോയ്‌ലറ്റ്: ഏക് പ്രേം കഥ’. “ആ സിനിമയുടെ പേര് കണ്ടോ?ഇത്തരം പേരുള്ള ഒരു സിനിമ താൻ ഒരിക്കലും കാണില്ല”- ഒരു ടിവി പരിപാടിയ്‌ക്കിടയില്‍ ജയാ ബച്ചന്‍ നടത്തിയ പ്രതികരണമാണിത്. ഒരു സിനിമയ്‌ക്കിടാന്‍ പറ്റിയ പേരാണോ ഇത് എന്നും ജയാ ബച്ചന്‍ അന്ന് ചോദിച്ചിരുന്നു. ഈ സിനിമ ഫ്ലോപ്പാവുമെന്നും ജയാ ബച്ചന്‍ തന്റെ പ്രതികരണത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ജയ ബച്ചനെതിരെ അന്ന് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളുണ്ടായി. ഇന്ത്യയിലെ ശുചിത്വ സാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തുറന്ന സ്ഥലത്തെ മലമൂത്ര വിസർജ്ജന പ്രശ്നം ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിച്ച സിനിമയെയാണ് ജയാ ബച്ചന്‍ പുച്ഛിച്ചതെന്ന് അന്ന് സോഷ്യല്‍മീഡിയയില്‍ പ്രതികരണങ്ങള്‍ ഉണ്ടായി. സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി മോദി സര്‍ക്കാര്‍ ഏകദേശം 11 കോടി ടോയ് ലറ്റുകളാണ് ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ നിര്‍മ്മിച്ചത്. 40 വര്‍ഷത്തിലേറെ കോണ്‍ഗ്രസ് ഭരിച്ചിട്ടും വെളിക്കിരിക്കാന്‍ കക്കൂസ് പോലുമില്ലാത്ത കോടിക്കണക്കായ ദരിദ്രരുള്ള ഇന്ത്യയെ മാറ്റിമറിച്ച പദ്ധതിയായിരുന്നു സ്വച്ഛ് ഭാരത് അഭിയാന്‍. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഒരു വാക്ക് പോലും സംസാരിക്കാത്ത ജയാ ബച്ചന്‍ ന്യൂനപക്ഷ വോട്ടുകളുറപ്പിക്കാന്‍ റംസാന്‍ നോമ്പുതുറകളില്‍ ഓടി നടന്ന് പങ്കെടുക്കുന്നത് പരിഹസിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ‘കേസരി 2’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷനിടെ മാധ്യമപ്രവര്‍ത്തകര്‍ ജയാ ബച്ചന്‍ പണ്ട് നടത്തിയ പ്രതികരണത്തെക്കുറിച്ച അക്ഷയ് കുമാറിനോട് ചോദിച്ചപ്പോഴാണ് ജയാ ബച്ചനെതിരെ അക്ഷയ് കുമാര്‍ പ്രതികരിച്ചത്. ‘ടോയ്‌ലറ്റ്: ഏക് പ്രേം കഥ’ എന്ന സിനിമ വന്‍ ഹിറ്റായിരുന്നെന്ന് അക്ഷയ് കുമാർ പറഞ്ഞു. ‘ടോയ്‌ലറ്റ്: ഏക് പ്രേം കഥ’യെ ജയ ബച്ചന്‍ പരിഹസിച്ച് സംസാരിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിന് അക്ഷയ് കുമാര്‍ നല്‍കിയ മറുപടി ഇതായിരുന്നു: “അവര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ, ജയാ ബച്ചന്‍ പറയുന്നത് ശരിയായിരിക്കാം. അത്തരമൊരു നല്ല സിനിമ നിർമ്മിച്ചതിലൂടെ ഞാൻ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അവര്‍ ശരിയായിരിക്കാം.”. അക്ഷയ് കുമാറിന്റെ പരിഹാസം നിറഞ്ഞ ഈ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക