ന്യൂദല്‍ഹി: ‘ബാബാസാഹേബ് അംബേദ്കറോട് കോണ്‍ഗ്രസ് ചെയ്തത് നമ്മള് ഒരിക്കലും മറക്കരുതെന്ന് ദളിത് ഐക്കണും ഭരണഘടനാ ശില്പ്പിയുമായ ബി.ആര്. അംബേദ്കറെ അദ്ദേഹത്തിന്റെ ജന്മവാര്ഷിക ദിനത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അവര്‍ അദ്ദേഹത്തെ ആവര്‍ത്തിച്ച് അപമാനിക്കുകയായിരുന്നു. ഹരിയാനയിലെ ഹിസാര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രണ്ടു തിരഞ്ഞെടുപ്പുകളില്‍ അംബേദ്കറെ കോണ്‍ഗ്രസ് തോല്‍പ്പിച്ചു. കോണ്‍ഗ്രസ് അദ്ദേഹത്തെ വേരോടെ പിഴുതെറിയാന്‍ ആഗ്രഹിച്ചു; മാറ്റി നിര്‍ത്താന്‍ ഗൂഢാലോചന നടത്തി. അദ്ദേഹത്തിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇല്ലാതാക്കാന്‍ പോലും അവര്‍ ശ്രമിച്ചു. ബാബാസാഹേബ് സമത്വത്തിനായി നിലകൊണ്ടു, പക്ഷേ കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വൈറസ് രാജ്യമെമ്പാടും വ്യാപിപ്പിച്ചു. ഡോ. അംബേദ്കറുടെ പോരാട്ടം തന്റെ സര്‍ക്കാരിനെ പ്രചോദിപ്പിക്കുന്നു. എല്ലാ തീരുമാനങ്ങളും നയങ്ങളും ബാബാസാഹിദ് അംബേദ്കറിന് സമര്‍പ്പിക്കുന്നു, അദ്ദേഹം പറഞ്ഞു.
മതപരമായ സംവരണം ബി.ആര്. അംബേദ്കര്‍ തള്ളിക്കളഞ്ഞിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയം മുസ്ലീങ്ങളെയും ദോഷകരമായി ബാധിച്ചു. കോണ്‍ഗ്രസ് ചില മൗലികവാദികളെ സന്തോഷിപ്പിക്കുക മാത്രമാണ് ചെയ്തത്. സമൂഹത്തിലെ മറ്റുള്ളവര്‍ വിദ്യാഭ്യാസമില്ലാത്തവരും ദരിദ്രരുമായി തുടര്‍ന്നു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: