കൊല്ലം: വിദേശരാജ്യങ്ങളില്‍ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന കേസില്‍ സുവിശേഷ പ്രവര്‍ത്തകയെ പൊലീസ് പിടികൂടി. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് അഞ്ചല്‍ പൊലീസ് പിടികൂടിയത്.
മണ്ണൂര്‍ സ്വദേശികളായ മൂന്നുപേര്‍ നല്കിയ പരാതിയിലാണ് ജോളി വര്‍ഗീസിനെ പിടികൂടിയത്. കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജന്‍സിയുടെ പേരിലായിരുന്നു തട്ടിപ്പ്.
നേരത്തെ ചങ്ങനാശേരി പായിപ്പാട് സ്വദേശി പാസ്റ്റര്‍ തോമസ് രാജന് ഇതേ കേസില്‍ അറസ്റ്റിലായിരുന്നു. മറ്റ് രണ്ടു പ്രതികള്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: