ന്യൂദൽഹി : ഇന്ത്യൻ പാർലമെൻ്റും രാഷ്‌ട്രപതി ഭവനും വഖഫ് സ്വത്തുക്കളാണെന്ന് അവകാശപ്പെടുന്ന ഇസ്ലാം പണ്ഡിതന്റെ ദൃശ്യങ്ങൾ വൈറലാകുന്നു . വനിതാ മാദ്ധ്യമപ്രവർത്തക റൂബിക ലിയാഖത്തുമായി സംസാരിക്കുന്നതിനിടെയാണ് മൗലാനയുടെ വിചിത്രവാദങ്ങൾ.
ഇന്ത്യൻ റെയിൽവേയും , പ്രതിരോധ വകുപ്പും നമ്മുടെ വഖഫ് ഭൂമി കൈയടക്കിയെന്ന് പറഞ്ഞാണ് മൗലാന തന്റെ സംഭാഷണം തുടങ്ങുന്നത് . തുടർന്ന് താങ്കൾ എന്താണ് പറയുന്നതെന്ന് ചിരിയോടെ റൂബിക ചോദിക്കുന്നു. അതിന് ‘ നമ്മൾ നിൽക്കുന്ന ഇതും വഖഫ് സ്വത്താണ്. ‘ എന്നാണ് മൗലാന പറയുന്നത് . നാളെ നിങ്ങൾ ഇന്ത്യൻ പാർലമെൻ്റും ഇന്ത്യൻ പ്രസിഡൻറ് ഹൗസും വഖഫ് സ്വത്തുക്കളാണ് എന്ന് പറയുമല്ലോയെന്ന റൂബിക ചോദ്യത്തിന് അതെ, അവിടെയും വഖഫ് ഭൂമിയുണ്ട് എന്നും മൗലാന പറയുന്നു.
തുടർന്ന് ഇങ്ങനെ പോയാൽ ഇന്ത്യ മുഴുവൻ നിങ്ങളുടെ വഖഫ് സ്വത്താണെന്ന് നിങ്ങൾ പറയും. ഇത് പറഞ്ഞ് നിങ്ങൾക്ക് എന്ത് നേടാനാകും? അതുകൊണ്ടാണ് വഖഫ് നിയമം കൊണ്ടു വന്നത് – എന്നാണ് റൂബിക പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: