പാലക്കാട് : കാട്ടുപന്നിയെ ലക്ഷ്യമിട്ട് പൊറോട്ടയില്‍ പൊതിഞ്ഞുവെച്ച പന്നിപടക്കം
കടിച്ച പശുവിന് പരിക്ക്. പുതുനഗരത്താണ് സംഭവം.
നടുവഞ്ചിറ സ്വദേശി സതീഷിന്റെ പശുവിനാണ് പരിക്ക് പറ്റിയത്. മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം.
മറ്റൊരു സംഭവത്തില്‍ ഇരിട്ടിയില്‍ വിഷു ആഘോഷത്തോടുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിനടുത്ത മീത്തലെ പുരയില്‍ പ്രണവി (38) നാണ് പടക്കം പൊട്ടിക്കുന്നതിനിടെ സ്ഫോടനത്തില്‍ ഗുരുതര പരിക്കേറ്റത്.
സ്ഫോടനത്തില്‍ ഇയാളുടെ വലതുകൈപ്പത്തി ചിതറി.സ്ഫോടനശബ്ദവും നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: