തിരുപ്പതി: തിരുപ്പതിയിലെത്തി തലമുണ്ഡനം ചെയ്ത് ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഭാര്യ അന്ന ലെസ്നേവ. മകൻ മാര്‍ക്ക് ശങ്കറിന് പവനോവിച്ച് സിങ്കപ്പൂർ റിവർ വാലിയിലെ ഷോപ്പ്ഹൗസിലുള്ള സ്കൂളിലെ തീപ്പിടിത്തത്തിൽ പൊള്ളലേറ്റിരുന്നു. ആ സമയത്ത് മകനായി എടുത്ത നേർച്ച നിറവേറ്റാനാണ് അന്ന ഞായറാഴ്ച തിരുമല ക്ഷേത്രത്തിൽ എത്തിയത്.
ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും അന്ന പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികളിൽ നിന്ന് പ്രസാദം സ്വീകരിച്ചതിന് ശേഷമാണ് അന്ന മടങ്ങിയത്. തലമുണ്ഡനം ചെയ്ത് വെങ്കിടേശ്വരന് ആരതി നടത്തുന്ന അന്നയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
#WATCH | Tirupati, Andhra Pradesh | Anna Lezhneva, wife of Andhra Pradesh Deputy CM Pawan Kalyan, visits and offers prayers at Sri Venkateswara Temple in Tirumala. pic.twitter.com/cT80znEttc
— ANI (@ANI) April 14, 2025
തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നിയമങ്ങൾ അനുസരിച്ച്, റഷ്യൻ ഓർത്തഡോക്സ് ക്രിസ്ത്യാനിയായ അന്ന ഗായത്രി സദനിൽ ക്ഷേത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെങ്കിടേശ്വര ഭഗവാനിലുള്ള വിശ്വാസം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപന ഫോമുകളിൽ ഒപ്പ് വച്ച ശേഷമാണ് അന്ന ലെസ്നേവ തലമുണ്ഡനം ചെയ്തത്.
‘പാരമ്പര്യം പാലിച്ചുകൊണ്ട്, അന്ന പത്മാവതി കല്യാണ കട്ടയിൽ തന്റെ മുടി സമർപ്പിക്കുകയും ആചാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു,’ ജനസേന പാർട്ടിയുടെ പത്രക്കുറിപ്പിൽ പറയുന്നു.
ഏപ്രിൽ എട്ടിനാണ് പവൻ കല്യാണിന്റെ മകൻ പഠിക്കുന്ന സിംഗപ്പൂരിലെ സ്കൂളിൽ തീപിടിത്തമുണ്ടായത്. തീപിടുത്തമുണ്ടാകുന്ന സമയത്ത് ക്യാമ്പിൽ 30 കുട്ടികളാണുണ്ടായിരുന്നത്. അതിൽ ഒരു കുട്ടി മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്യാമ്പിന് സമീപം ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകട സ്ഥലത്ത് ആദ്യം എത്തി രക്ഷാ പ്രവർത്തനം നടത്തിയത്.
പവൻ കല്യാണിന്റെ മകന് കൈക്കും ശ്വാസകോശത്തിനുമാണ് പരിക്കുണ്ടായിരുന്നത്. സിംഗപ്പൂരിൽ ചികിത്സക്ക് ശേഷം ശനിയാഴ്ച രാത്രി കല്യാണിനൊപ്പം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: