കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിട്ടി സ്വദേശിയായ കെ.കെ. വിവേകാണ് മരിച്ചത്. കുട്ടിയെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഈ മുറിയിൽ കുട്ടി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: