അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട.1800 കോടി രൂപയുടെ വില വരുന്ന ലഹരി മരുന്ന് പിടികൂടി. കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 300 കിലോ ലഹരി വസ്തുക്കൾ പിടികൂടിയത്. കടലിൽ നിന്ന് കണ്ടെടുത്ത ചരക്ക് കൂടുതൽ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി ഐസിജി പറഞ്ഞു.
കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ കണ്ടയുടന്‍ അനധികൃത ചരക്ക് ഉപേക്ഷിച്ച് കള്ളക്കടത്തുകാര്‍ സമുദ്രാതിര്‍ത്തി കടന്ന് രക്ഷപ്പെട്ടു.
ഗുജറാത്ത് തീരത്ത് സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 12, 13 തീയതികളിലെ രാത്രിയിലാണ് സംയുക്ത ഓപ്പറേഷന്‍ നടത്തിയതെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. പിടികൂടിയത് മെത്താംഫെറ്റാമൈന്‍ ആണെന്നാണ് സംശയിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ “മയക്കുമരുന്ന് രഹിത ഭാരതം” എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള മയക്കുമരുന്ന് റാക്കറ്റ് തകർക്കുന്നതിനുള്ള പരിശോധനകൾ അധികൃതർ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: