വയനാട്: കേണിച്ചിറയില്‍ ഭാര്യയെ കേബിള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കേളമംഗലം മാഞ്ചുറ വീട്ടില്‍ ലിഷ(35)യെയാണ് ഭര്‍ത്താവ് ജിന്‍സന്‍ (43) കൊലപ്പെടുത്തിയത്. മക്കളെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടശേഷമായിരുന്നു കൊല നടത്തിയത്.
ഭാര്യയെ കൊന്ന ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച ജിന്‍സനെ ഗുരുതരാവസ്ഥയില്‍ പൊലീസ് കസ്റ്റഡിയില്‍
ആശുപത്രിയിലേക്ക് മാറ്റി. കടബാധ്യതയെച്ചാല്ലി ഭാര്യയുമായി ജിന്‍സണ്‍ വഴക്കിട്ടിരുന്നതായി പറയുന്നു. ഇതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് കരുതുന്നു. വാട്ടര്‍ അതോറിറ്റി ജീവനക്കാരനാണ് ജിന്‍സണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: