കോഴിക്കോട് ; മുസ്ലിംലീഗ് പ്രാദേശിക നേതാവിന്റെ വീട്ടിൽനിന്ന് ലഹരിമരുന്ന് കണ്ടെടുത്തു. നേതാവിന്റെ മകനുൾപ്പെടെ രണ്ടുപേരെ എക്സൈസ് പിടികൂടി. യൂത്ത് ലീഗ് കിഴക്കോത്ത് പഞ്ചായത്ത് മുൻ സെക്രട്ടറി കിഴക്കോത്ത് ആവിലോറ ദേശത്ത് കുറുങ്ങോട്ട് മുജീബിന്റെ വീട്ടിലായിരുന്നു പരിശോധന.
മുജീബിന്റെ മകൻ റബിൻ റഹ്മാൻ (24), പാലക്കാട് പട്ടാമ്പി ചെങ്ങനംകോട്ടിൽ വീട്ടിൽ മുഹമ്മദ് ഷാഫി (24) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇവരിൽനിന്ന് 9.034 ഗ്രാം മെത്താഫിറ്റമിനും പിടികൂടി.
സർക്കിൾ ഇൻസ്പെക്ടർ എൻ കെ ഷാജി, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ ടി കെ സഹദേവൻ, കെ ഷംസുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി അജിത്, ടി ഷഫീഖലി, സിഇഒ ഡ്രൈവർ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: