തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖം പൂര്‍ണമായും മണല്മൂടിയതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍. പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് അഴിമുഖം പൂര്‍ണമായും അടയുന്നത്.
മണല്‍ മൂടിയതോടെ മത്സ്യത്തൊഴിലാളികള്‍ തൊട്ടടുത്ത മത്സ്യബന്ധന മേഖലകളിലേക്ക് പോയി.മരിയനാട്, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് തുടങ്ങിയ തീരങ്ങളിലേക്കാണ് മത്സ്യത്തൊഴിലാളികള്‍ പോകുന്നത്.
കൂടുതലും ചെറുവള്ളങ്ങളില്‍ ഉപജീവനം തേടുന്ന മത്സ്യത്തൊഴിലാളികളാണ് മറ്റിടങ്ങളിലേക്ക് പോകുന്നത്. മുതലപ്പൊഴിയില്‍ മാത്രം 400ഓളം മത്സ്യത്തൊഴിലാളികളാണ് ചെറുവള്ളങ്ങളില്‍ പുറങ്കടലില്‍ ജോലിക്ക് പോകുന്നത്.
ഡ്രഡ്ജര്‍ ഉപയോഗിച്ച് മണല്‍ നീക്കം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മണല്‍ മൂടിയതോടെ വേലിയേറ്റ സമയത്ത് വീടുകളിലേക്ക് വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: