പെരുമ്പാവൂർ : താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസ്സാം ബല്ലോപാൽ ജഗതിപൂര് അബ്ബാസ് (24) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂരിലെ സൂപ്പർ മാർക്കറ്റിന് സമീപം ഇയാൾ താമസിച്ചിരുന്ന വീടിന്റെ മുറ്റത്താണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ശനിയാഴ്ച വൈകിട്ടാണ് കഞ്ചാവ് ചെടി വളർത്തിയത് കണ്ടെത്തിയത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ റ്റി എം സൂഫി, എസ് ഐ മാരായ റിൻസ് എം തോമസ്, പി.എം. റാസിഖ്, എ എസ് ഐ ബാലാമണി, സി പി ഒ മാരായ സിബിൻ, സന്ധ്യ എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: