മുംബൈ: ഫാഷന്‍ റാമ്പില്‍ നാണത്തില്‍ കൂമ്പിയ മിഴിയോടെ പൂച്ചനടത്തം (Catwalk) നടക്കുന്നതിന് പകരം വാള്‍വീശി പോരാട്ടവീര്യം കാട്ടിയ യുവ മോഡല്‍ വൈറലായി പ്രചരിക്കുന്നു. പുതിയ ഭാരതീയ നാരിയുടെ പ്രതീകമായ ധീരവനിതയായി മാറുകയായിരുന്നു ഈ പെണ്‍കുട്ടി. പുതിയ ഇന്ത്യയുടെ മുഖമാണ് ജാന്‍സിറാണിയായ ഈ മോഡല്‍.
I have seen many ramp walks but never seen like this 😳 pic.twitter.com/imLxIvNVr8
— Professor of memes (@prof_desi) April 12, 2025
എക്സിലാണ് ഈ ഇന്ത്യന്‍ മോഡലിന്റെ വീഡിയോ പ്രചരിക്കുന്നത്. ഏകദേശം 5.61 ലക്ഷം പേര് ഈ വീഡിയോ കണ്ടുകഴിഞ്ഞു. ആദ ശര്‍മ്മ എന്ന ബോളിവുഡ് നടിയാണ് റാമ്പില്‍ പോരാട്ടവീര്യം പ്രകടിപ്പിക്കുന്ന മോഡലായി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ വൈറലാണ്. നിറയെ വര്‍ക്കുകളുള്ള ലെഹംഗ ധരിച്ച് ചുവടുവെയ്ക്കുന്നതിനിടയില്, ആദ ശര്‍മ്മ വാള്വീശുന്നതിന്റെ വേഗതയും കൃത്യതയും റാമ്പിലെ കാഴ്ചക്കാരെ ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നു.
ആദ ശര്‍മ്മയെ ഓര്‍മ്മയില്ലേ? കേരള സ്റ്റോറി എന്ന വിവാദ സിനിമയില്‍ ഇസ്ലാമിക തീവ്രവാദികളുടെ മതപരിവര്‍ത്തനത്തിന് ഇരയായി ഐഎസ് ഐഎസ് ഭീകരവാദ ക്യാമ്പില്‍ എത്തുന്ന മലയാളിപെണ്കുട്ടിയായി വേഷമിട്ട നടിയെ? ആദ ശര്‍മ്മയുടെ ഊര്‍ജ്ജസ്വലമായ അഭിനയമാണ് കേരള സ്റ്റോറിയെ മികച്ച അനുഭവമാക്കി മാറ്റിയത്.
എന്തായാലും വാളെടുത്ത് വീശിക്കൊണ്ട് റാമ്പിലൂടെ നടക്കുക വഴി ആദ ശര്‍മ്മ ഫാഷന്‍ ലോകത്തെ തന്നെ പുനര്‍നിര്‍വ്വചിച്ചു എന്നാണ് വിലയിരുത്തല്‍. ബോംബെ ടൈംസ് ഫാഷന്‍ വീക്കിലായിരുന്നു എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള ആദ ശര്‍മ്മയുടെ ഈ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: