ആലപ്പുഴ:കരുവാറ്റയില്‍ ബേക്കറി ജോലിക്കാരിക്ക് ക്രൂര മര്‍ദനം. കരുവാറ്റ മേത്തറ രഞ്ജു മോളെയാണ് താമല്ലാക്കല്‍ സ്വദേശികളായ ചെല്ലപ്പന്‍, മകന്‍ സൂരജ് എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.
ഇവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കടയില്‍ നിന്ന് പുറത്തേക്ക് വലിച്ചിട്ടായിരുന്നു മര്‍ദ്ദനം. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് ക്രൂര മര്‍ദ്ദനം.
തലയ്‌ക്ക് ഹെല്‍മറ്റ് കൊണ്ടടിച്ച് തള്ളി താഴെയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. രഞ്ജുമോള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. മര്‍ദ്ദനം നടത്തിയ ചെല്ലപ്പന്‍, മകന്‍ സൂരജ് എന്നിവരുടെ ബന്ധുവിന്റെ വീട്ടില്‍ ജോലിക്ക് നിന്നതിന്റെ ശമ്പളം കുടിശികയാണെന്ന് കാട്ടി രഞ്ജു മോള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് രഞ്ജുമോള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: