കാസര്‍ഗോഡ് : നെല്ലിക്കാട് വിദ്യാര്‍ഥികളെ ആക്രമിച്ച് മദ്യപസംഘം.രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് മദ്യപസംഘത്തിന്റെ ആക്രമണം ഉണ്ടായത്.
ലഹരിമരുന്ന് വില്പനയ്ക്ക് എത്തിയവരെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഫുട്ബോള്‍ മത്സരം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ശനിയാഴ്ച ഫുട്ബോള്‍ മത്സരം കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ നടന്ന് വരുന്ന വഴിയില്‍ നായ ആക്രമിക്കാന്‍ ഓടിച്ചു. ഭയന്ന് ഓടിയ കുട്ടികള്‍ മദ്യപ സംഘത്തിന് മുന്നിലാണ് ചെന്ന് പെട്ടത്. മദ്യപസംഘം അവരെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ആക്രമം ഭയന്ന് വിദ്യാര്‍ത്ഥികള്‍ അടുത്തുള്ള വീട്ടിലേക്ക് ഓടി കയറി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: