വാഷിംഗ്ടണ്‍: നക്ഷത്രജാലങ്ങള്‍ക്ക് കീഴെ തിളങ്ങി നില്‍ക്കുന്ന ഭാരതത്തിന്റെ ചിത്രം സമ്മോഹനം….ബഹിരാകാശത്ത് നിന്നും നാസയുടെ ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ (ഐഎസ് എസ്) പുറത്തുവിട്ട ഭാരതത്തിന്റെ ചിത്രം വൈറലായി പ്രചരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ഐഎസ് എസ് ബഹിരാകാശത്ത് നിന്നും എടുത്ത ഭാരതത്തിന്റെ മനോഹരമായ ചിത്രം പുറത്തുവിട്ടത്. ഭാരതത്തിന്റെ മാത്രമല്ല, അമേരിക്ക, കാനഡ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവയുടെ ഫോട്ടോകള്‍ ഐഎസ് എസ് എടുത്തിരുന്നു. ഇതില്‍ ഏറ്റവും സുന്ദരം ഭാരതം തന്നെ. ഭാരതം, അവിശ്വസനീയമാം വിധം സുന്ദരം എന്നാണ് ഒരാള്‍ പ്രതികരിച്ചത്.
അമേരിക്കയുടെ നാസ, യൂറോപ്പിന്റെ ബഹിരാകാശ ഏജന്‍സിയായ ഇഎസ്എ, ജപ്പാന്റെ ജാക്സ, കാനഡയുടെ സിഎസ്എ, റഷ്യയുടെ റോസ് കോസ്മോസ് എന്നീ ബഹിരാകാശഏജന്‍സികള്‍ ചേര്‍ന്ന് ബഹിരാകാശത്തില്‍ സ്ഥാപിച്ചതാണ് ഐഎസ് എസ് എന്ന ബഹിരാകാശ സ്റ്റേഷന്‍. ഇതില്‍ നിന്നും എടുത്ത ഇന്ത്യയുടെ ചിത്രമാണ് വൈറലായി പ്രചരിക്കുന്നത്. ഐഎസ് എസ് തന്നെ അവരുടെ എക്സ് പേജില്‍ പങ്കുവെച്ച ചിത്രത്തിന് വന്‍പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം ഏകദേശം 1.2 ലക്ഷം പേര്‍ ഈ ചിത്രം കണ്ടുകഴിഞ്ഞു. 1900 ലൈക്കുകളും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക