മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരും. ഭൂമി വില്‍പ്പന നടത്തും. ആരോഗ്യനില മോശമാകും. ജോലിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. മാതാവിന് ചില്ലറ അസുഖങ്ങള്‍ വരാനിടയുണ്ട്. ഉന്നതരായ വ്യക്തികളുടെ വിരോധം സമ്പാദിക്കും. വീട്ടില്‍ ചില മംഗള കാര്യങ്ങള്‍ നടത്താനിടയുണ്ട്.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പാര്‍ട്ട്ണര്‍മാരുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. സന്താനങ്ങള്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകും. ബന്ധുജനങ്ങള്‍ സഹായഹസ്തങ്ങളാകും. രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. ജോലിയില്‍ വളരെ ശുഷ്‌കാന്തിയോടെ ഏര്‍പ്പെടുന്നത് കാണാം. രക്തദൂഷ്യം കൊണ്ടുള്ള ചില രോഗങ്ങള്‍ പിടിപെടും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വാഹനങ്ങളില്‍നിന്നും കൃഷിയില്‍നിന്നും വരുമാനമുണ്ടാകും. കടംകൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. മറ്റുള്ളവരുടെ ആദരവിന് പാത്രീഭൂതനാകും. വീടുവിട്ട് താമസിക്കേണ്ടിവരും. സഹോദരരില്‍നിന്നും അയല്‍ക്കാരില്‍നിന്നും നല്ല സഹകരണമുണ്ടാകും. ദാമ്പത്യസുഖം കുറയും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പുതിയ ജോലി വാഗ്ദാനം വന്നുകൊണ്ടിരിക്കും. പണം കൊടുക്കുമ്പോള്‍ മതിയായ രേഖകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. ജോലി സ്ഥലത്ത് ശത്രുക്കളുടെ എണ്ണം വര്‍ധിക്കും. തൊടുന്ന സംഗതികള്‍ക്കെല്ലാം കൂടുതല്‍ ചെലവ് വന്നുപെടുന്നതു മൂലം സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
എല്ലാവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള പ്രവണത ഉണ്ടാകും. കുടുംബത്തില്‍ നിന്ന് വിട്ട് നില്‍ക്കേണ്ട അവസ്ഥ സംജാതമാകും. സസ്‌പെന്‍ഷന്‍ കിട്ടാനിടയുണ്ട്. പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ്സില്‍ ചതിയില്‍പ്പെടാനിടയുണ്ട്. ധനനഷ്ടവും മാനഹാനിയും വന്നുചേരും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്. കലാകാരന്മാര്‍ക്ക് അവാര്‍ഡ്, പ്രശംസ എന്നിവ ലഭിക്കാനിടയുണ്ട്. ഹൃദ്രോഗസംബന്ധമായി ശസ്ത്രക്രിയ ചെയ്യേണ്ടതായി വരും. സമീപവാസികളില്‍നിന്ന് ബുദ്ധിമുട്ട് അനുഭവിക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
പല സംഗതികളിലും പരിഷ്‌കാരം വരുത്തുകയും അതുവഴി ഗുണമുണ്ടാവുന്നതുമാണ്. ഭൂസ്വത്ത് അധീനതയില്‍ വന്നുചേരും. ഉദ്യോഗത്തിലും പൊതുരംഗത്തും നല്ല നിലയില്‍ ശോഭിക്കും. വ്യാപാരങ്ങള്‍ വികസിപ്പിക്കും. ടെസ്റ്റുകളില്‍ വിജയിക്കും. വൈവാഹികജീവിതം സുഖകരമായിരിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമാകും. സാമ്പത്തികമായി ചില വിഷമങ്ങള്‍ വന്നുപെടും. സന്താന ജന്മംകൊണ്ട് വീട് സന്തോഷപ്രദമാകും. മേലധികാരികളില്‍നിന്ന് ആനുകൂല്യം കിട്ടിയെന്നു വരില്ല. മറ്റുള്ളവരുടെ ഇടയില്‍ നല്ല അഭിപ്രായം സൃഷ്ടിക്കാന്‍ കഴിയും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പ്രമോഷന്‍ സാധ്യതയുണ്ട്. വ്യവഹാരത്തില്‍ അനുകൂല തീരുമാനമുണ്ടാകും. ചില്ലറ സുഖങ്ങള്‍ പിടിപെടും. ഭക്ഷണം, വസ്ത്രധാരണം ഈ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ധ്യാനം, പുണ്യക്ഷേത്രദര്‍ശനം എന്നിവ നടത്തും. ഉദ്യോഗത്തില്‍ നിന്ന് പലവിധ നേട്ടങ്ങളുണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
സാമ്പത്തികമായി അല്‍പ്പം ഗുണമാണ്. ഭാര്യയുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. സത്കര്‍മങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കും. ആരോഗ്യനില മെച്ചപ്പെടും. കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ധിക്കും പൊതുവേ ജീവിതനിലവാരം ഉയരും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
മധ്യസ്ഥന്‍ മുഖേന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. വ്യവസായത്തില്‍ തൊഴില്‍ പ്രശ്‌നം ഉദയം ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കുടുംബത്തില്‍ സ്വസ്ഥത കൈവരും. ഉദ്യോഗത്തില്‍ സ്ഥലമാറ്റം കിട്ടും. തീരുമാനത്തിലുറച്ചുനിന്ന് അതനുസരിച്ച് പ്രവര്‍ത്തിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പുതിയ ബിസിനസ്സ് ആസൂത്രണം ചെയ്യും. അഗ്നിഭയം നിമിത്തം വ്യാപാരസ്ഥാപനങ്ങള്‍ക്ക് കേടുപറ്റിയേക്കാം. എല്ലാ സംഗതികളിലും ആലോചനയോടെ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. കര്‍മരംഗം പൊതുവെ തൃപ്തികരമായിരിക്കും. ഉദ്യോഗത്തില്‍ നേട്ടമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: