പാലക്കാട്: ഭിന്നശേഷിക്കാര്‍ക്കായി പാലക്കാട് നഗരസഭ നിര്‍മിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കെ.ബി. ഹെഡ്‌ഗേവാറിന്റെ പേരുതന്നെ നല്കുമെന്ന് പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനും വൈസ് ചെയര്‍മാന്‍ അഡ്വ. ഇ. കൃഷ്ണദാസും ജന്മഭൂമിയോടു പറഞ്ഞു. വിവാദങ്ങള്‍ കാര്യമാക്കുന്നില്ല. എന്തു പേരിടണമെന്നത് ചെയര്‍പേഴ്സന്റെ വിവേചനാധികാരമാണ്. നിയമപരമാണെങ്കില്‍ ആ വഴിക്കും നേരിടും. വിഷയം കൗണ്‍സിലില്‍ വരുമ്പോള്‍ 28 ബിജെപി കൗണ്‍സിലര്‍മാരും ഒറ്റക്കെട്ടായി നില്‍ക്കും.
മലപ്പുറം നഗരസഭാ ടൗണ്‍ഹാളിന് ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ, മാപ്പിള കലാപത്തിനു നേതൃത്വം നല്കിയ, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരകം എന്നു പേരിട്ടപ്പോള്‍ പ്രതിഷേധിക്കാത്തവര്‍ ഇപ്പോള്‍ പ്രതിഷേധിക്കുന്നതിനു പിന്നില്‍ മറ്റു താത്പര്യങ്ങളാണ്. സിപിഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്തില്‍ കമ്യൂണിറ്റി ഹാള്‍ നിര്‍മിച്ചപ്പോള്‍ ഇഎംഎസ് സ്മാരക ഹാള്‍ എന്നു പേരിട്ടത് എന്തിനെന്നും പ്രമീള ശശിധരന്‍ ചോദിച്ചു. സ്വാതന്ത്ര്യസമരസേനാനിയായ, ആയിരക്കണക്കിന് യുവജനങ്ങളെ രാഷ്‌ട്രസേവനത്തിലേക്ക് നയിച്ച, സ്വാതന്ത്യ സമരക്കാലത്ത് ജയില്‍വാസമനുഷ്ഠിച്ച, ഡോക്ടര്‍ജിയുടെ പേര് എന്തുകൊണ്ട് കൊടുത്തു കൂടായെന്നും അവര്‍ ചോദിച്ചു.
270 ഭിന്നശേഷിക്കാര്‍ക്കുള്ള നൈപുണ്യ വികസന കേന്ദ്രത്തിന് അദ്ദേഹത്തിന്റെ പേര് അനുയോജ്യമാണ്. വില കുറഞ്ഞ രാഷ്‌ട്രീയമാണ് കോണ്‍ഗ്രസും സിപിഎമ്മും കാഴ്ചവച്ചത്. ഭിന്നശേഷി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശ്രയ കേന്ദ്രമാണിത്. ഉദ്ഘാടനത്തില്‍ ഡിവൈഎഫ്ഐക്കാര്‍ സൃഷ്ടിച്ച ഭീകരാന്തരീക്ഷം ഭിന്നശേഷിക്കാരായ കുട്ടികളെ ഭയചകിതരാക്കി.
തറക്കല്ലിടീല്‍ ചടങ്ങില്‍ അതിക്രമിച്ചു കയറി ശിലാഫലകം ഉള്‍പ്പെടെ നശിപ്പിച്ച് പരിപാടി അലങ്കോലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐക്കാര്‍ക്കെതിരേ നടപടി തേടി വൈസ് ചെയര്‍മാന്‍ അഡ്വ. ഇ. കൃഷ്ണദാസ് പാലക്കാട് ടൗണ്‍ എസ്എച്ച്ഒയ്‌ക്ക് പരാതി നല്കി.
ഓഷ്യാനസ് ലിമിറ്റഡ് കമ്പനിയുടെ സിഎസ്ആര്‍ ഫണ്ട് 1.25 കോടി രൂപ ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം സ്റ്റാന്‍ഡ് പരിസരത്തായി 4000 സ്‌ക്വയര്‍ ഫീറ്റില്‍ കെട്ടിടം പണിയുന്നത്. ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് പാലക്കാട് സെന്ററാണ് രൂപകല്പന. ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. പകല്‍ ഭിന്നശേഷിക്കാരെ കേന്ദ്രത്തില്‍ സംരക്ഷിക്കും. അവര്‍ക്കു തൊഴില്‍ പരിശീലനം നല്കും.
കുട്ടികളുടെ അമ്മമാര്‍ക്കും ഇവിടെ സ്വയംതൊഴില്‍ പരിശീലനമുണ്ട്. അവര്‍ക്ക് അവിടെ ജോലി ചെയ്യാം, പ്രമീള തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: