ഛണ്ഡിഗഡ് : പഞ്ചാബിലെ മുതിർന്ന ബിജെപി നേതാവും മുൻ കാബിനറ്റ് മന്ത്രിയുമായ മനോരഞ്ജൻ കാലിയയുടെ വീടിന് നേരെയുണ്ടായ ഭീകരാക്രമണത്തിലെ മുഖ്യ പ്രതിയെ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ അമ്രോഹ സ്വദേശിയായ സൈദുൽ അമിൻ ആണ് അറസ്റ്റിലായത്. ദൽഹിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേന്ദ്ര ഏജൻസികളുമായും ദൽഹി പോലീസുമായും സഹകരിച്ചാണ് അറസ്റ്റ് നടത്തിയതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ബിജെപി നേതാവിന്റെ വീടിന് നേരെയുള്ള ആക്രമണത്തിന് ശേഷം കേന്ദ്ര സുരക്ഷാ ഏജൻസികൾ ജാഗ്രത പാലിക്കുകയും കേസിൽ അന്വേഷണം തുടങ്ങുകയും ചെയ്തു.
ഇപ്പോൾ കസ്റ്റഡിയിലെടുത്ത പ്രതിയാണ് കേസിലെ പ്രധാന കണ്ണിയെന്നും ഇയാൾക്ക് തീവ്രവാദികളുമായുള്ള ബന്ധവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചില ഡിജിറ്റൽ ഉപകരണങ്ങളും കേന്ദ്ര ഏജൻസി പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് ഡിജിപി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: