കൂവളമരത്തിന് വളരെ ശ്രേഷ്ഠവും പ്രധാനവുമായ സ്ഥാനമാണ് ശിവക്ഷേത്രങ്ങളില്‍ നല്‍കിയിരിക്കുന്നത്.
അമാവാസി, പൗര്‍ണ്ണമി ദിവസങ്ങളില്‍ പ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഈ ഔഷധ സസ്യത്തെയും സ്വാധീനിക്കുന്നതുകൊണ്ട് ഔഷധങ്ങള്‍ക്കുവേണ്ടി അന്നത്തെ ദിവസം കൂവള ഇലകള്‍ പറിക്കരുതെന്നാണ് വിശ്വാസം.
പലവിധത്തിലുള്ള രോഗശമനത്തിനായി കൂവളത്തിന്റെ ഇലകള്‍ ഉപയോഗിച്ചുവരുന്നു. ദൈവീക സാന്നിധ്യമുള്ള ഇലയായും ഭക്തര്‍ ഇതിനെ കാണുന്നു. കൂവള ഇലയുടെ ഓരോ ഇതളും മൂന്നു ഭാഗമായി പിരിഞ്ഞാണിരിക്കുന്നത്.
ഇത് മഹാദേവന്റെ തൃക്കണ്ണുകളായിട്ടാണ് ഭക്തര്‍ സങ്കല്‍പ്പിക്കുന്നത്. കൂവളത്തിന്റെ മുള്ളുകള്‍ ശക്തിസ്വരൂപവും ശാഖകള്‍ വേദവും വേരുകള്‍ രുദ്രരൂപവുമാണെന്നാണ് വിശ്വാസം. അതുകൊണ്ടു ശിവനും പാർവതിക്കും അർച്ചന നടത്താൻ കൂവളത്തില ഉപയോഗിക്കുന്നു. വില്വപത്രാർച്ചന ശിവക്ഷേത്രങ്ങളിൽ പ്രധാനമാണ്.
മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർഥി, തിങ്കളാഴ്ച ഈ ദിവസങ്ങളിൽ കൂവളത്തില പറിക്കുന്നത് ശിവകോപത്തിനു കാരണമാകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളുടെ തലേന്നു പറിച്ചുവച്ചു പിറ്റേന്നു പൂജ നടത്താവുന്നതാണ്. ദേവസാന്നിധ്യമുള്ള ഈ വൃക്ഷത്തിൽ നിന്ന് കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇലകൾ അടർത്താവൂ. കൂവളത്തില തോട്ടിയിട്ട് ഒടിച്ചെടുക്കുകയോ തല്ലിപ്പറിക്കുകയോ ചെയ്യരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: