കോട്ടയം: ലഹരി പാഴ്‌സലുകള്‍ കണ്ടെത്താന്‍ കൊറിയര്‍ കമ്പനികളുടെയും ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികളുടെയും സഹായം തേടി പൊലീസ്. വിദേശരാജ്യങ്ങളിലെപ്പോലെ പാഴ്‌സല്‍ സ്വീകരിക്കുന്നിടങ്ങളില്‍ സ്‌കാനറുകള്‍ സ്ഥാപിക്കാനാണ് പൊലീസിന്‌റെ നിര്‍ദേശം. കൊറിയര്‍ കമ്പനികളുടെ ഗോഡൗണുകളില്‍ പോലീസിന്റെ ലഹരി കണ്ടെത്തുന്ന സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ച്പരിശോധന നടത്താനും പൊലീസ് ആലോചിക്കുന്നു. കൊറിയര്‍ കമ്പനികള്‍ വഴി വിദേശത്തുനിന്നു പോലും ലഹരി വസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് പൊലീസിന്‌റെ നിഗമനം. പാഴ്‌സല്‍ ഉരുപ്പിടികള്‍ വീട്ടില്‍ വാങ്ങാതെ പതിവായി പുറത്തുവച്ച് വാങ്ങുന്നവരുണ്ടെന്ന് കമ്പനി പ്രതിനിധികള്‍ പൊലീസിനെ അറിയിച്ചു. ഇത്തരക്കാരെ നിരീക്ഷിച്ച് അറിയിക്കാന്‍ കമ്പനികള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: