ആലുവ : ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ ഗുജറാത്തിലെത്തി പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സൂററ്റ് മംഗൽ മൂർത്തി അപ്പാർട്ട്മെൻ്റ്സിൽ റീട്ടെൻ കീർത്ത്ഭായി ഹക്കാനി (34)യെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ് ടേഡിംഗ് ആപ്പിന്റെ മറവിൽ കിഴക്കമ്പലം മുറിവിലങ്ങ് സ്വദേശിയുടെ 7.80 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സമൂഹമാധ്യമത്തിലൂടെയാണ് പ്രതിയുമായി പരിചയപ്പെട്ടത്. ഒൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം വാഗ്ദാനം ചെയ്തു. പ്രതി അയച്ചുകൊടുത്ത ആപ്പ് വഴിയാണ് സാമ്പത്തിക ഇടപാട് നടന്നത്.
ഫെബ്രുവരി 17 മുതൽ മാർച്ച് 7 വരെയുള്ള തിയതികളിൽ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചു. തുടർന്ന് ആപ്പിന്റെ വാലറ്റിൽ കാണപ്പെട്ട ലാഭവിഹിതം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പ്രതി കമ്മീഷൻ ആവശ്യപ്പെട്ടു. പിന്നീടാണ് തട്ടിപ്പാണെന്ന് മനസിലായത്. ഉടനെ തടിയിട്ട പറമ്പ് പോലിസ് സ്റ്റേഷനിൽ പരാതി നൽകി കേസ് രജിസ്റർ ചെയ്തു.
ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഗുജറാത്ത് സൂററ്റ് സ്വദേശിയാണെന്ന് മനസിലാക്കി. അന്വേഷണ സംഘം സൂററ്റിൽ ഒരാഴ്ച വേഷം മാറി താമസിച്ചു. സമ്പന്നർ താമസിക്കുന്ന അപ്പാർട്ട്മെൻ്റിലായിരുന്നു പ്രതിയുടെ താമസം.
പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് ഒരു പാട് ദൂരം പിന്തുടർന്ന് സാഹസികമായാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചത്. 7. 80 ലക്ഷം രൂപയും ഗുജറാത്തിലെ സൂറത്തിലുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ കത്തർ ഗാം ബ്രാഞ്ചിലെ പ്രതിയുടെ പേരുള്ള അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്ന് കണ്ടെത്തി.
എ എസ്. പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ പി.ജെ കുര്യാക്കോസ്, എസ്.ഐ എ .എച്ച് അജിമോൻ, സീനിയർ സി പി ഒ കെ.കെ ഷിബു, സി.പി.ഒമാരായ മിഥുൻ മോഹൻ, കെ.വിനോദ് , സൈബർ സെൽ ടീം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: