വയനാട് : നമ്പിക്കൊല്ലിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച അച്ഛനെയും മകനെയും സാഹസികമായി കീഴടക്കി. സണ്ണി, ജോമോന്‍ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്.
ഇവര്‍ പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകര്‍ത്തു.
അരിവാള്‍ കൊണ്ടുളള ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വിരലിന് പരിക്കേറ്റു.നൂല്‍പ്പുഴ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
രണ്ടുപേര്‍ വാഹനങ്ങള്‍ തടയുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ആണ് ആക്രമണം നടന്നത്. ലഹരി ഉപയോഗത്തിന് ശേഷമാണ് ആക്രമണം നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. പൊലീസ് ജീപ്പ് ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളാണ് ഇവര്‍ അടിച്ചു തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: