India

തെരുവ് നായ്‌ക്കളെ പ്രകൃതി വിരുദ്ധ പീ‍ഡനത്തിനിരയാക്കി ; 36 കാരൻ നൗഷാദ് പിടിയിൽ

Published by

ന്യൂദൽഹി : തെരുവ് നായ്‌ക്കളെ പ്രകൃതി വിരുദ്ധ പീ‍ഡനത്തിനിരയാക്കിയ 36 കാരൻ പിടിയിൽ. ഡൽഹിയിലെ ഷഹ്ദാര പ്രദേശത്ത് നിന്നാണ് പ്രതി നൗഷാദിനെ പിടികൂടിയത്. മൃഗസ്നേഹികളുടെ സംഘടന നൽകിയ പരാതിയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.13 തെരുവ് നായ്‌ക്കളെ ഇയാൾ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്നാണ് സംഘടന പരാതിയിൽ വ്യക്തമാക്കുന്നത്.

നായ്‌ക്കളെ ലൈം​ഗികമായി ഉപയോ​ഗിക്കുന്ന പ്രതിയുടെ വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാളെ പിടികൂടി പ്രദേശവാസികൾ മർദ്ദിച്ചിരുന്നു. കൈലാഷ് ന​ഗറിലെ നള ഏരിയയിലാണ് പ്രതി നായ്‌ക്കളെ പീ‍‍ഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 325 പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കുടിവെള്ളം വിതരണം ചെയ്യുന്ന ജോലിക്കാരനാണ് ​ഗാന്ധി ന​ഗർ സ്വദേശിയായ നൗഷാദ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by