Kerala

മഞ്ഞുമ്മലില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങി മരിച്ചു

ഇടുക്കിയില്‍നിന്ന് എത്തിയ ആറംഗ സംഘത്തില്‍പ്പെട്ടവരാണ് മരിച്ചത്

Published by

എറണാകുളം:മഞ്ഞുമ്മലില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങി മരിച്ചു.ഇടുക്കി സ്വദേശികളായ ബിപിന്‍ (24), അഭിജിത്ത് (26) എന്നിവരാണ് മരിച്ചത്.

ചക്യാടം പുഴയില്‍ കുളിക്കാനിറങ്ങിയ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. ഇടുക്കിയില്‍നിന്ന് എത്തിയ ആറംഗ സംഘത്തില്‍പ്പെട്ടവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അഗ്നിശമന എത്തി തെരച്ചില്‍ നടത്തിയെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് യുവാക്കളെ കണ്ടെത്താനായത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by