തിരുവനന്തപുരം: ആശാ സമരം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വിമര്‍ശിച്ച് കവിയും ഇടതുപക്ഷ ബുദ്ധിജീവിയുമായ കെ. സച്ചിദാനന്ദന്‍. പാവപ്പെട്ട ആശമാരോട് ദല്‍ഹിയില്‍ പോയി കേന്ദ്രസര്‍ക്കാരിനോട് സമരം ചെയ്യാന്‍ ആവശ്യപ്പെടുന്നത് യുക്തിസഹമല്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
സമരം ചെയ്യുന്നവര്‍ സ്ത്രീകളാണ് എന്ന പരിഗണന പോലും സര്‍ക്കാര്‍ നല്‍കുന്നില്ല. ആശാ പ്രവര്‍ത്തകരെ എന്താ അഭയാര്‍ത്ഥികളായാണോ സര്‍ക്കാര്‍ കണക്കാക്കുന്നത്. സര്‍ക്കാരിന്റേത് കോര്‍പ്‌റേറ്റ് സിഇഒമാരുടെ രീതിയാണ്. വലത് ഫാസിസ്റ്റുകളുടെ ഭാഷ ഇടതു സര്‍ക്കാര്‍ ഉപയോഗിക്കരുതെന്നും കെ സച്ചിദാനന്ദന്‍ പറഞ്ഞു.
അതിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ സമര പന്തലില്‍ പിന്തുണ അര്‍പ്പിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ സാന്നിധ്യം വര്‍ദ്ധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: