Samskriti

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

Published by

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സിന്ദൂര തിലകമാണ് ലോകനാർകാവ് ക്ഷേത്രം. കേരളമെങ്ങും അറിയപ്പെടുന്ന തച്ചോളി ഒതേനൻ എന്ന വീരനായകൻ ലോകനാർക്കാവിൽ ഭഗവതിയുടെ ഭക്തനായിരുന്നു. തച്ചോളി ഒതേനൻ യുദ്ധത്തിനു പോകുന്ന സമയത്ത് ദേവിയെ കണ്ടു തൊഴുതു പ്രാർത്ഥിച്ചിട്ടാണ് പോകുന്നത്.

ഒരുദിവസം തുഞ്ചത്തെഴുത്തച്ഛൻ ഇവിടെ എത്തുകയും നാ‍ട്ടുകാർ എഴുത്തച്ഛനെ സമീപിച്ച് ഏതു ദേവിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്ന് സംശയം ചോദിക്കുകയും ചെയ്തു. ‘‘കൊലാച്ചി’’ എന്നാൽ ‘‘ഗോപാല സ്ത്രീ’’ അഥവാ വിഷ്ണവ്യമായ, അതായത് ദുർഗ്ഗാദേവി. അതിനുശേഷമാണ് ദുർഗ്ഗാ ദേവിക്കുള്ള പ്രകാരം പൂജാവിധികൾ ഇവിടെ നടത്താൻ തുടങ്ങിയത്.

തച്ചോളി ഒതേനന്റെ ഇഷ്ടദേവതയായിരുന്ന ദേവി 32 വയസ്സിനിടയ്‌ക്ക് 64 പട ജയിച്ച ഒതേനനെ 64 ലും ഭഗവതി തുണച്ചു. 65–ാം പടയായ പൊന്നിയം പടയ്‌ക്കു പോകുന്നതിനു മുമ്പ് വിലക്കി കുപിതനായ ഒതേനന്റെ ശകാരം കേട്ട് ഭഗവതി കോപിച്ചില്ല. താൻ തന്നെ പക്ഷിരൂപത്തിൽ പൊങ്ങി എത്തുമെന്നും ഒതേനനെ തുണയ്‌ക്കുമന്നും ഭഗവതി അരുളി അങ്ങനെ ഒതേനൻ ജയിച്ചു.

ലോകമലയാർകാവ് എന്നും ലോകനാർകാവിന് പേരുണ്ട്. മലയും ആറുകാവും ഒത്തുചേർന്ന ലോകം ആയതുകൊണ്ട് ലോകമലയാർകാവ് എന്ന പേരുവന്നുവെന്നും അഭിപ്രായമുണ്ട്. സമസ്ത ലോകരുടെയും അഭയകേന്ദ്രമാണെന്നും അർത്ഥം ലോകാംബിക എന്നറിയപ്പെടുന്ന ഭഗവതി സർവ്വലോകരുടെയും അംബിക അഥവാ അമ്മയാണ്. ജാതിമത പ്രാദേശിക ചിന്തകൾക്കതീതമായി നിലകൊള്ളുന്ന ഈ ദേവതയുടെ പേരു തന്നെ ലോകജനതയുടെ സാഹോദര്യത്തിന്റെ പ്രതീകമാണ്.

ഇവിടെ ദേവി പ്രഭാതത്തിൽ സരസ്വതിയായും മദ്ധ്യാഹ്നത്തിൽ ലക്ഷ്മിയായും സായാഹ്നത്തിൽ പാർവ്വതി ദേവിയായും പ്രത്യക്ഷപ്പെടുന്നു. ഭഗവതി രാത്രികാലങ്ങളില്‍ ദേശസഞ്ചാരത്തിനിറങ്ങുമത്രെ. ദേവിയുടെ പള്ളിയുറക്കം ക്ഷേത്രത്തിലല്ല മനയ്‌ക്കൽ തറവാട്ടിലാണ്.

രണ്ടുത്സവങ്ങളാണ് ഉള്ളത്. വൃശ്ചികമാസം മുഴുവൻ നീണ്ടു നിൽക്കുന്ന വിളക്കുത്സവം പ്രധാനമാമണ്. പതിനാറാം വിളക്ക്, ഇരുപത്തിയാറാം വിളക്ക്, ഇരുപത്തിയേഴാം വിളക്ക്, ഇരുപത്തിയെട്ടാം വിളക്ക് എന്നിവ പ്രധാനങ്ങളാണ്. വിളക്കുത്സവ കാലത്ത് ക്ഷേത്രം ജനസമുദ്രമായി മാറും ആധുനിക കലാരൂപങ്ങളോടൊപ്പം ക്ഷേത്രകലകളും തായമ്പക, പഞ്ചവാദ്യം എന്നീ വാദ്യമേളങ്ങളും പ്രധാനമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by