തിരുവനന്തപുരം: ഇന്‍റര്‍വ്യൂ ചെയ്യുന്ന തട്ടമിട്ട പെണ്‍കുട്ടി ശബരിമലയ്‌ക്കെതിരെ അഭിമുഖത്തിനിടെ ഒന്നു സ്കോര്‍ ചെയ്യാന്‍ പോയതാണ്. പക്ഷെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയുടെ സംവിധായകന്‍ ജിയോ ബേബിയുടെ കയ്യില്‍ നിന്നും ചുട്ട മറുപടി കിട്ടിയതോടെ അടങ്ങി.
ശബരിമലയെ ചൊറിയാൻ പോയി സ്വയം പണി മേടിക്കുന്ന കാഴ്‌ച്ച 😂 pic.twitter.com/chz54xqqNR
— The Rightwave (@rightwaveindia) April 9, 2025
ഒരു യുട്യൂബ് ചാനലിന്റെ ഇന്‍റര്‍വ്യൂ ആയിരുന്നു. ശബരിമല പ്രവേശനത്തെ കൂടുതലും എതിര്‍ത്തത് ഹിന്ദു സമുദായത്തിലെ സ്ത്രീകള്‍ തന്നെ ആയിരുന്നുവെന്നായിരുന്നു ഈ പെണ്‍കുട്ടിയുടെ ജിയോ ബേബിയോടുള്ള കമന്‍റ്. പക്ഷെ ഇതിന് ചുട്ട മറുപടിയായിരുന്നു ജിയോ ബേബിയില്‍ നിന്നും കിട്ടിയത്.
“അങ്ങിനെ നോക്കിയാല്‍ എല്ലാ മതങ്ങളും അങ്ങിനെ തന്നെയാണ് ചിന്തിക്കുന്നത്. ശബരിമലയില്‍ ഞങ്ങള്‍ പോകുന്നില്ല. റെഡി ടു വെയിറ്റ് എന്ന് ഹിന്ദു സ്ത്രീകള്‍ പറഞ്ഞല്ലോ. ഇപ്പോ മോസ്കിലെ കാര്യം നോക്കൂ. അവിടെ നിങ്ങള്‍ പോകാന്‍ പോലും തുടങ്ങിയിട്ടില്ല. നിങ്ങള്‍ മോസ്കില്‍ പോകണമെന്ന് പറഞ്ഞിട്ടുമില്ല. “- ജിയോ ബേബി പറഞ്ഞു.
“അവിടെ (ഇസ്ലാമില്‍) സ്ത്രീകള്‍ക്ക് അങ്ങിനെ ഒരു ആവശ്യമില്ല എന്നതാണ്.”- തന്റെ അഭിപ്രായത്തെ സാധൂകരിക്കാന്‍ അഭിമുഖക്കാരി ശ്രമം നടത്തുകയാണ്. “എല്ലാ മതങ്ങളും അങ്ങിനെ തന്നെയാ പറയുന്നത്.” – എന്ന ജിയോ ബേബിയുടെ സ്ട്രോങ്ങ് ആയ മറുപടി കേട്ടതോടെ എല്ലാം ശാന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: