തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് വ്യാഴാഴ്ച എസ് എഫ് ഐ – കെ എസ് യു വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. ഇരു സംഘടനകളിലെയും അഞ്ച് വീതം നേതാക്കള്‍ക്കെതിരെയാണ് കേസ്.
കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘം ചേരല്‍, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നി കുറ്റങ്ങള്‍ ചുമത്തി കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.
സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. വ്യാഴാഴ്ച രാവിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് തുടങ്ങിയത് മുതല്‍ സര്‍വകലാശാല ആസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. വൈകുന്നേരം ആറ് മണിയോടെയാണ് ഇരു വിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
സര്‍വകലാശാലയ്‌ക്ക് പുറത്തും ആശാന്‍ സ്‌ക്വയറിലുമായി കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകരെ പിരിച്ചു വിടുന്നതിനായി പൊലീസ് പലതവണ ലാത്തിവീശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: