7000 രൂപയിൽ താഴെ വിലയിൽ പുതുപുത്തൻ സ്മാർട്ഫോൺ അവതരിപ്പിച്ച് പോകോ! വെറ്റ് ടച്ച് സപ്പോർട്ടും കണ്ണിന് സംരക്ഷണം നൽകാനായി ട്രിപ്പിൾ ടിയുവി സെർട്ടിഫൈഡ് ഫീച്ചറുകളോട് കൂടിയ 6.88 ഇഞ്ച് എച്ച്ഡി + 120 ഹെർട്സ് ഡിസ്പ്ലേ, 32 എംപി ഡ്യുവൽ ക്യാമറയും ഉയർന്ന ശേഷിയുള്ള 5200എംഎഎച്ച് ബാറ്ററിയും എന്നിവ സംയോജിപ്പിച്ച് കൊണ്ട് സി71 എന്ന പുതിയൊരു സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുകയാണ് പോക്കോ അതും വിശ്വസനീയമായ വിലയ്‌ക്ക്!
4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 6,499 രൂപയ്‌ക്കും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 7,499 രൂപയ്‌ക്കും പോക്കോ സി 71 ലഭ്യമാകും. ഫ്ലിപ്പ്കാർട്ടിൽ വിൽപ്പന ആരംഭിച്ചു. ഫസ്റ്റ് സെയിൽ ഓഫറുകൾ ഫ്ലിപ്പ്കാർട്ടിൽ ലൈവ് ആണിപ്പോൾ.
എന്തുകൊണ്ടാണ് പോക്കോ സി 71 തിരഞ്ഞെടുക്കണം ?
🔹 അൾട്രാ ഫ്ലൂയിഡ് സ്ക്രോളിംഗിനും ഗെയിമിംഗിനുമായി രൂപകൽപ്പന ചെയ്ത 6.88 ഇഞ്ച് HD+ 120Hz ഡിസ്പ്ലേ സെഗ്മെന്റിലെ ഏറ്റവും വലുതും മിനുസമുള്ളതുമാണ്.
🔹 ഗോൾഡൻ റിംഗ് ക്യാമറ ഡെക്കോയും വ്യത്യസ്തമായ സ്പ്ലിറ്റ്-ഗ്രിഡ് ഡിസൈനും വെറും 8.26 എം.എം കനത്തിലുള്ള സ്ലീക് ബോഡിയും ചേർന്ന ഡിസൈൻ ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റും. ഡെസർട്ട് ഗോൾഡ്, കൂൾ ബ്ലൂ, പവർ ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്.
🔹 നീണ്ട സ്ക്രീൻ സമയം കണ്ണിന് നൽകിയേക്കാവുന്ന ആയാസം കുറക്കാനും സുരക്ഷിതമായ ഫോൺ ഉപയോഗത്തിനും ട്രിപ്പിൾ ടിയുവി സർട്ടിഫൈഡ് ബ്ലൂ ലൈറ്റ് റിഡക്ഷൻ, ഫ്ലിക്കർ ഫ്രീ ഡിസ്പ്ലേ, ലോ മോഷൻ ബ്ലർ ഫീച്ചറുകൾ ഉൾച്ചേർത്തിട്ടുണ്ട്
🔹 പവർ-പായ്‌ക്ക്ഡ് പെർഫോമൻസ് സമ്മാനിക്കുന്ന 12 ജിബി ഡൈനാമിക് റാം (6 ജിബി + 6 ജിബി വെർച്വൽ), ഒപ്പം തടസ്സമില്ലാത്ത മൾട്ടിടാസ്കിംഗിനായി ഒക്ടാകോർ പ്രോസസർ.
🔹 ദീർഘനേരം നീണ്ട് നിൽക്കുന്ന 5200mAh ബാറ്ററിയും 15W ഫാസ്റ്റ് ചാർജിംഗും
🔹 പ്രൊഫഷണൽ ക്ലിക്ക്‌സ് – 32MP ഡ്യുവൽ ക്യാമറ, ഫിലിം ഫിൽട്ടറുകളും നൈറ്റ് മോഡും ഉൾപ്പെടെയുള്ള ആധുനിക ഫോട്ടോഗ്രഫി ഫീച്ചറുകൾ.
🔹 ആൻഡ്രോയിഡ് 15 അപ്ഡേറ്റുകൾ – രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്ഡേറ്റുകളും 4 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും ലഭ്യമാക്കും
ദൈനം ദിന ഉപയോഗങ്ങൾക്ക് യോജിച്ചതും ആധുനിക കാലത്തിനൊത്ത ഫീച്ചറുകൾ നിറഞ്ഞതുമായ ഫോണുകൾ അന്വേഷിക്കുന്ന യുവാക്കൾക്കും പുത്തൻ ട്രെൻഡുകൾ പിന്തുടരുന്നവർക്കും വേണ്ടി രൂപകൽപ്പന ചെയ്തതാണ് പോക്കോ സി 71.
പ്രതികരിക്കാൻ ഇവിടെ എഴുതുക: