ലക്നൗ : രഹസ്യമായല്ല, ഒരു ഗ്രാമം മുഴുവൻ സാക്ഷിയായാണ് സബീന ഹിന്ദു മതം സ്വീകരിച്ചത്. ഉത്തർപ്രദേശിലെ ഫാറൂഖ്‌ബാദ് സ്വദേശിയാണ് സബീന. ഡൽഹിയിൽ വച്ചാണ് സബീന രത്തൻപൂർ സ്വദേശിയായ വിജയ് സിങ്ങിനെ പരിചയപ്പെടുന്നത്. വൈകാതെ സൗഹൃദം പ്രണയത്തിനു വഴി മാറി. എട്ട് മാസം മുമ്പ് വിജയ് സബീനയെ ഡൽഹിയിൽ നിന്ന് ഗ്രാമത്തിലേക്ക് കൊണ്ടുവന്നു, അതിനുശേഷം ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു.
ഇതിനിടെയാണ് വിജയ്‌ക്കെതിരെ ഭീഷണിയുമായി സബീനയുടെ ബന്ധുക്കൾ എത്തിയത്. തുടർന്ന് സബീനയും, വിജയും പോലീസിനെ സമീപിച്ചു. ഇരുവരുടെയും വീട്ടുകാരെ വിളിച്ചു വരുത്തിയെങ്കിലും ആദ്യം വിവാഹം നടത്താൻ അവർ തയ്യാറായില്ല.
എന്നാൽ പൊലീസ് ഗ്രാമത്തിൽ ഒരു പഞ്ചായത്ത് വിളിക്കുകയും എല്ലാവരുടെയും സമ്മതത്തോടെ സബീന യും വിജയും ഹിന്ദു ആചാരപ്രകാരം വിവാഹിതരാകുകയുമായിരുന്നു. വിവാഹത്തിന് മുൻപ് സബീന ഹിന്ദു മതം സ്വീകരിക്കുകയും പേര് സുമൻ എന്ന് മാറ്റുകയും ചെയ്തു. വിജയ്‌യെ വിവാഹം കഴിച്ചില്ലായിരുന്നെങ്കിൽ താൻ ആത്മഹത്യ ചെയ്യുമായിരുന്നുവെന്ന് സുമൻ പറയുന്നു. തന്റെ പൂർവ്വികർ ഹിന്ദുക്കളായിരുന്നുവെന്നും അതുകൊണ്ടാണ് താൻ ഹിന്ദു യുവാവിനെ വിവാഹം കഴിക്കാൻ ഇഷ്ടപ്പെട്ടതെന്നും യുവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: