മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ വിട്ടുകിട്ടിയത് നരേന്ദ്ര മോദി സർക്കാരിന് ലഭിച്ച വലിയ നയതന്ത്ര വിജയമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.സ്വകാര്യ മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘ ഇന്ത്യയിലെ ജനങ്ങൾക്ക്, അവരുടെ അഭിമാനത്തിനു, അന്തസിനു മുറിവേൽപ്പിച്ച വ്യക്തിയാണ് റാണാ. മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയെ തിരിച്ചു കൊണ്ട് വന്നത്തിലൂടെ ഇന്ത്യക്കാർക്ക് നീതി ഉറപ്പാക്കുകയാണ് മോദി സർക്കാർ ചെയ്തത്.ഇവിടെ റാണയ്‌ക്ക് വിചാരണ നേരിടേണ്ടി വരും, ശിക്ഷയും അനുഭവിക്കേണ്ടി വരും ‘ അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: