ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സുമി എന്ന വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പൊലീസ് ഇവരുടെ ഭര്‍ത്താവ് ഹരിദാസിനെ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച പുലര്‍ച്ചെ അയല്‍വീട്ടിലെത്തി സുമിക്ക് അനക്കമില്ലെന്നും മരിച്ചെന്നും ഇയാള്‍ അറിയിച്ചിരുന്നു.
മൂക്കില്‍നിന്ന് രക്തം വാര്‍ന്ന് സോഫയില്‍ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അയല്‍വാസികള്‍ ആവശ്യരപ്പെട്ടെങ്കിലും ഇയാള്‍ തയാറായില്ല.
തുടര്‍ന്ന് രാവിലെ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സുമിയുടെ കഴുത്തിലെ ചില പാടുകള്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടു. സുമിയുടെ മരണം കൊലപാതകമാണോയെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെ പട്ടണക്കാട് പൊലീസ് ഹരിദാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഒടുവില്‍, ഇരുവരും തമ്മിലുള്ള വഴക്കിനിടെ സുമിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ഇയാള്‍ പിന്നീട് സമ്മതിച്ചു.
വ്യോമസേനയില്‍ നിന്ന് വിരമിച്ചയാളാണ് പ്രതി ഹരിദാസ് . ഇയാളുടെ രണ്ടാം ഭാര്യയാണ് സുമി. ആദ്യഭാര്യയുടെ മരണശേഷമാണ് സുമിയെ വിവാഹം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: