ലണ്ടൻ: ഹമാസിന്റെ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുകെ ഹോം സെക്രട്ടറിക്ക് ഹർജി . തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഹമാസിനെ യുകെ നിരോധിച്ചത്. യുകെയിൽ കുടിയേറ്റക്കാർക്ക് നിയമസഹായം നൽകുന്നതിനായി പ്രവർത്തിക്കുന്ന റിവർവേ ലോയുടെ അഭിഭാഷകനായ ഫഹദ് നസ്‌റിയാണ് ഹർജി നൽകിയത്.
ബാരിസ്റ്റർമാരായ ഫ്രാങ്ക് മാഗെന്നിസ്, ഡാനിയൽ ഗ്രട്ടേർസ് എന്നിവരും ഹർജി തയ്യാറാക്കുന്നതിനായി സഹായം നൽകിയിട്ടുണ്ട്. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് ലീഗൽ ഓഫീസ് തലവൻ ഡോ. മൂസ അബു മർസൂക്ക് ആണ് സംഘടനക്കായി ഹരജിയിൽ ഒപ്പിട്ടിരിക്കുന്നത്.
ബ്രിട്ടനോ ബ്രിട്ടീഷ് പൗരൻമാർക്കോ ഹമാസ് ഒരു തരത്തിലുള്ള ഭീഷണിയും ഉയർത്തുന്നില്ലെന്നാണ് ഹർജിയിലെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: