ആലപ്പുഴ: മുഖ്യമന്ത്രി പങ്കെടുക്കുന്ന കെപിഎംഎസ് സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ബീച്ചിലെ കടകള്‍ വെളളിയാഴ്ച അടച്ചിടണമെന്ന് പൊലീസ് നിര്‍ദ്ദേശം.സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്ന് കട ഉടമകള്‍ക്കുള്ള അറിയിപ്പില്‍ പൊലീസ് വ്യക്തമാക്കി.
കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. വെളളിയാഴ്ച വൈകിട്ട് ആറ് മണിക്കാണ് പരിപാടി.
84 കടകള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുളളത്. ആലപ്പുഴ സൗത്ത് പൊലീസാണ് നോട്ടീസ് നല്‍കിയത്. പൊലീസ് നീക്കത്തില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: