പട്‌ന : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കള്ളം പറയുകയും രാജ്യത്തിന്റെ നിയമങ്ങളെയും ഭരണഘടനയെയും അനാദരിക്കുകയും ചെയ്യുന്നുവെന്ന് ശക്തമായി വിമർശിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. മതേതരത്വത്തിന്റെ പേരിൽ അവർ വോട്ട് ബാങ്ക് രാഷ്‌ട്രീയം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയ വാർത്ത ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ മമത ബാനർജി ആധുനിക ഇന്ത്യയിലെ ജിന്നയായി ഉയർന്നുവന്നിരിക്കുകയാണ്. അവരുടെ പാർട്ടിയായ ടിഎംസി ആധുനിക ഇന്ത്യയിലെ മുസ്ലീം ലീഗായി മാറിയെന്നും തരുൺ ചുഗ് തുന്നടിച്ചു.
നേരത്തെ വഖഫ് ഭേദഗതി നിയമത്തിൽ മുസ്ലീം സമുദായത്തിലെ ആളുകൾ വേദനിക്കുന്നുവെന്ന് മമത ബാനർജി പറഞ്ഞിരുന്നു. കൂടാതെ സംസ്ഥാനത്ത് ഇത് നടപ്പിലാക്കില്ലെന്നും അവർ പ്രസ്താവനയിറക്കി.
അതേ സമയം ചൊവ്വാഴ്ച പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. പ്രകടനക്കാരും പോലീസും തമ്മിലുള്ള സംഘർഷത്തിൽ കല്ലേറും നിരവധി പോലീസ് വാഹനങ്ങൾ കത്തിക്കുന്നതും അരങ്ങേറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: