ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്
എയ്ഞ്ചൽ നമ്പർ 16.
പതിനാറാമത്തെ മാലാഖ എന്ന് അർത്ഥം വരുന്ന ഈ ചിത്രം
ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് പ്രശസ്ത നടൻ ദുൽഖർ സൽമാന്റെ ഒഫീഷ്യൽ പേജിലൂടെ നിർവ്വഹിക്കപ്പെട്ടു.
ഷൈൻ ടോം ചാക്കോയും, പ്രശസ്ത കന്നഡ താരം ദീക്ഷിത് ഷെട്ടിയും സുപ്രധാനമായ വേഷങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം
തികഞ്ഞ ഒരു പ്രണയകഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ്.
ചാക്കോസ് എന്റെർടൈൻമെൻ്റിന്റെ ബാനറിൽ സി.പി.ചാക്കോ
പ്രദ്യുമന കൊളേഗൽ, എന്നിവരാണ് ഈ ചിത്രംനിർമ്മിക്കുന്നത്.
പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും ഈ ചിത്രം നൽകുന്നു.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരിക്കുമിത്.
എം. ജയചന്ദ്രന്റെ അതിമനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്.
റഫീഖ് അഹമ്മദിന്റെതാണു വരികൾ.
ദർശനാ നായരാണ് നായിക.
ജോയ് മാത്യ, ലെന, ഇന്ദ്രൻസ്, ജോജോൺ ചാക്കോ, ബൈജു എഴുപുന്ന , അനൂപ് ചന്ദ്രൻ, പ്രമോദ് വെളിയനാട്, ജുബി.പി.ദേവ്, മജീഷ് ഏബ്രഹാം, രാജേഷ് കേശവ് , അൻവർ, കോബ്രാ രാജേഷ്, ശ്രയാ രമേഷ്, വിജയൻ നായർ, പ്രകാശ് നാരായണൻ, സജിതാ മഠത്തിൽ,, ജീമോൻ ജോർജ്, . ജീജാസുരേന്ദ്രൻ എന്നിവരും പ്രധാന താരങ്ങളാണ്.
പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – ശ്യാം ശശിധരൻ.
കലാസംവിധാനം – അരുൺ ജോസ്.
മേക്കപ്പ- മനു മോഹൻ. കോസ്റ്റ്യും ഡിസൈൻ – കുമാർ എടപ്പാൾ
അസ്സോസ്സിയേറ്റ് ഡയറക്ടർ ശ്രീജിത്- നന്ദൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നസീർ കൂത്തുപറമ്പ്,
പ്രൊഡക്ഷൻ കൺട്രോളർ – ഷാജി കാവനാട്ട്
തൊടുപുഴ , കൊച്ചി, ഊട്ടി, ബാംഗ്ളൂർ എന്നിവിടങ്ങ
ളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ- ഷിബി ശിവദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: