തിരുവനന്തപുരം: പിണറായി വിജയന് കേസില്‍ കുടുങ്ങുമെന്ന ഭയം മൂലം സമനില തെറ്റിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേസില്‍ കുടുങ്ങുമെന്ന ഭയമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ രോദനത്തിനു പിന്നില്‍. പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയും മാധ്യമ പ്രവര്‍ത്തകരുടെമേല്‍ കുതിര കയറുകയും ചെയ്തത് അദ്ദേഹത്തിന് സമനില തെറ്റിയതിനെ തുടര്‍ന്നാണ്.
കള്ളപ്പണത്തിന് ജിഎസ്ടി അടച്ചെന്നു പറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എകെജി സെന്ററിന്റെ വിലാസമാണ് എക്‌സാലോജിക് കമ്പനി ദുരൂഹമായ ഇടപാടുകള്‍ക്ക് ഉപയോഗിച്ചത്. ഇതിനെതിരേ പിണറായിയെ ഭയന്ന് പാര്‍ട്ടി നേതാക്കള്‍ ഒരക്ഷരം ഉരിയാടുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
എസ്എഫ്‌ഐഒ. കുറ്റപത്രം നല്‍കിയ കേസാണിത്. ആദായനികുതിവകുപ്പും സമാനമായ കണ്ടെത്തല്‍ നടത്തി. രണ്ട് സുപ്രധാന ഏജന്‍സികളുടെ കണ്ടെത്തലുകളെയാണ് മുഖ്യമന്ത്രി നിഷേധിക്കുന്നത്. മകളുടെ ഭാഗം കേട്ടില്ലെന്നു പറഞ്ഞാണ് ആദ്യം മുഖ്യമന്ത്രി പ്രതിരോധം സൃഷ്ടിച്ചത്. എന്നാല്‍ പണം കൊടുത്തവരേയും പണം നല്‍കിയവരേയും കേട്ട ശേഷമാണ് എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് തയാറാക്കിയത്. സേവനം നല്കാതെ 2.7 കോടി രൂപ മകളുടെ കമ്പനി കൈപ്പറ്റിയെന്ന ഗുരുതരമായ കണ്ടെത്തലാണ് അവര്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: