കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം റീജ്യണല്‍ ഓഫീസില്‍ നടന്ന വനിതാ ദിനാഘോഷത്തില്‍ യുഎപിഎ പ്രതി ഷാഹിനയെ പങ്കെടുപ്പിച്ചത് സംബന്ധിച്ച് അന്വേഷണമില്ല. വളരെ ഗുരുതരമായ സംഭവം ഒതുക്കി തീര്‍ക്കാനാണ് ആര്‍ബിഐ ഉന്നതര്‍ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം നല്കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംഭവം അറിഞ്ഞിരുന്നുവെന്നും എന്നാല്‍ അന്വേഷണവും നടപടിയുമില്ലെന്നാണ് ആര്‍ബിഐ എറണാകുളം റീജ്യണല്‍ ഓഫീസില്‍ നിന്നും ലഭിച്ച മറുപടി.
ബെംഗളൂരു സ്ഫോടനക്കേസിലുള്പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് മുന്‍ മാധ്യമ പ്രവര്‍ത്തകയായ കെ.കെ. ഷാഹിന. ഇവരെക്കൊണ്ടാണ് ആര്‍ബിഐയിലെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യിപ്പിച്ചത്. നിലവിളക്കു കൊളുത്താന്‍ പറ്റില്ലെന്ന ഷാഹിനയുടെ നിലപാട് കാരണം കേക്കു മുറിച്ചാണ് വനിതാ ദിനാഘോഷം ഉദ്ഘാടനം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ആര്‍ബിഐയില്‍ ഇത്തരമൊരു സംഭവം അരങ്ങേറിയത് ഏവരെയും ഞെട്ടിച്ചിരിന്നു. കലൂരിലെ ആര്‍ബിഐ റീജ്യണല്‍ ഓഫീസില്‍ അതീവ സുരക്ഷയാണുള്ളത്. പുറത്തുനിന്നുള്ള ആര്‍ക്കും തന്നെ ഇവിടെ പ്രവേശിക്കാന്‍ സാധിക്കില്ല. ഫോണില്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുമാകില്ല. ഫോണ്‍ വിളിച്ചാല്‍ അത് എന്ക്വയറിയില് മാത്രമെ ലഭിക്കുകയുള്ളു. മറുപടിയൊന്നും ലഭിക്കുകയുമില്ല. ഇങ്ങനെ അതീവ സുരക്ഷയുള്ള റീജ്യണല്‍ ഓഫീസിലാണ് രാജ്യദ്രോഹകേസിലെ പ്രതിയെത്തിയത്. ഇവര്‍ റിസര്‍വ് ബാങ്കിലെ സംവിധാനങ്ങള്‍ മനസിലാക്കി വിവരങ്ങള്‍ ഭീകരര്‍ക്ക് പങ്ക് വയ്ക്കാനുള്ള സാധ്യതയും തള്ളികളയാനാവില്ല.
ഷാഹിനയെ വനിതാദിനാഘോഷത്തില്‍ പങ്കെടുപ്പിച്ചത് സംബന്ധിച്ച വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്ര ധനകാര്യമന്ത്രിക്കും ആര്‍ബിഐ ഗവര്‍ണര്‍ക്കും റീജ്യണല്‍ മാനേജര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി, ആര്‍ബിഐ ഗവര്‍ണര്‍ എന്നിവര്‍ക്ക് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്.വി. ബാബുവും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു അന്വേഷണവും ഇല്ലെന്നാണ് മറുപടി ലഭിച്ചത്. റിസര്‍വ് ബാങ്കിലും ഇസ്ലാമിക ഭീകരതയുടെ കണ്ണികളുണ്ടോയെന്ന് സംശയത്തിന് ബലം പകരുന്നതാണ് അന്വേഷണമില്ലെന്ന നിലപാടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: