Kerala

അധികാരത്തില്‍നിന്ന് മോദി സർക്കാരിനെ താഴെയിറക്കാനാണ് ശ്രമം : അതിനായി പോരാട്ടം ശക്തിപ്പെടുത്തുമെന്ന് എം എ ബേബി

Published by

കൊച്ചി : ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന മോദി സർക്കാരിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്ന്‌ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി . ബി.ജെ.പിയെ അധികാരത്തില്‍നിന്ന് മാറ്റാനാണ് ശ്രമിക്കുന്നത് .അതിനായി കോൺഗ്രസുമായി സഹകരിക്കും.

ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രായോഗികമായ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസുമായി പാര്‍ട്ടി സഹകരിക്കും. കോണ്‍ഗ്രസ് കൂടി പങ്കെടുക്കുന്ന സമരങ്ങളിലൂടെ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയൂ. ആ യാഥാര്‍ത്ഥ്യ ബോധ്യം ഞങ്ങള്‍ക്കുണ്ട്. സിപിഎം ഒറ്റയ്‌ക്ക് ബിജെപിയെ തോല്‍പ്പിക്കാമെന്ന് പ്രമേയം പാസാക്കിയിട്ട് വല്ല കാര്യവുമുണ്ടോ?

സംഘപരിവാര്‍ സംവിധാനങ്ങള്‍ക്ക് രാജ്യത്ത് 30 ശതമാനത്തില്‍ അധികം ആളുകളുടെ പിന്തുണയുണ്ട്. പൊതുബോധം രൂപീകരിക്കുന്നതില്‍ സംഘപരിവാര്‍ വിജയിച്ചിരിക്കുന്നു. ബിജെപിക്ക് പിന്നില്‍ ആണിനിരക്കുന്നത് മോശമാണെന്ന പൊതുബോധം കേരളത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ കൂടെയാണ് നില്‍ക്കുന്നതെന്ന പൊതുബോധമാണ് നിലവില്‍ സൃഷ്ടിക്കപ്പെടുന്നത്

ബിജെപി ഉയര്‍ത്തുന്ന ഭീഷണി വളരെ ഗൗരവമായി കാണേണ്ടതാണ്. സിപിഎമ്മിന്റെ ഭാഗത്ത് ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. സിപിഎമ്മിന്റെ സ്വാധീന മേഖലകളില്‍ ബിജെപി ശക്തിപ്പെടുന്നുണ്ട്. ബന്ധപ്പെട്ട കമ്മിറ്റികള്‍ ഇത് സൂക്ഷ്മമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും എം എ ബേബി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by