ന്യൂഡല്‍ഹി: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന പാര്‍ട്ടി നേതാക്കള്‍ക്കുള്ള സന്‌ദേശത്തില്‍ വ്യക്തമാക്കി. ഞാന്‍ ബംഗ്ലാദേശിലേക്ക് തിരിച്ചുവരും. അതുകൊണ്ടാണ് അല്ലാഹു എന്നെ ജീവനോടെ നിലനിര്‍ത്തുന്നതെന്ന് ഞാന്‍ കരുതുന്നു. ഷേഖ് ഹസീന സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. സ്ഥാനഭ്രഷ്ടയായി ബംഗ്ലാദേശ് വിടേണ്ടി വന്ന തനിക്ക് ഇന്ത്യയില്‍ അഭയം നല്‍കിയ മോദിക്ക് ഷേഖ് ഹസീന നന്ദി പറയുന്നു.
മുഹമ്മദ് യൂനസ് വഞ്ചകന്‍
‘ബംഗ്ലാദേശിലെ ജനങ്ങളോട് ഒരു അനുകമ്പയുമില്ലാത്ത ഒരു വ്യക്തിയാണ് ഇപ്പോള്‍ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്നത്. മുമ്പ്, അയാള്‍ ആളുകള്‍ക്ക് ചെറിയ തുകകള്‍ കടം കൊടുക്കുകയും ഉയര്‍ന്ന പലിശ ഈടാക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ട് അയാള്‍ വിദേശത്ത് ആഡംബരപൂര്‍വ്വം ജീവിച്ചു. ആ സമയത്ത് ഞങ്ങള്‍ക്ക് അവന്റെ വഞ്ചന മനസ്സിലായില്ല. അതുകൊണ്ട്, സര്‍ക്കാര്‍ അദ്ദേഹത്തെ വളരെയധികം സഹായിച്ചു. പക്ഷേ, ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ല. അയാളുടെ അധികാരക്കൊതി ഇപ്പോള്‍ ബംഗ്ലാദേശിനെ പൊള്ളിക്കുകയാണ്.വികസനത്തിന്റെ മാതൃകയായിരുന്ന ബംഗ്ലാദേശിനെ അദ്ദേഹം തീവ്രവാദികളുടെ രാജ്യമാക്കി മാറ്റി. ഹസീന പറഞ്ഞു.
നിങ്ങള്‍ക്ക് നീതി ലഭിക്കും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷ ലഭിക്കും
ബംഗ്ലാദേശിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍ എന്നിവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു. അതെല്ലാം പ്രസിദ്ധീകരിച്ചാല്‍, മാധ്യമങ്ങളെ ഭീഷണിപ്പെടുത്തും. ഇതെല്ലാം അല്ലാഹു പൊറുക്കില്ല. നിങ്ങള്‍ക്ക് നീതി ലഭിക്കും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷ ലഭിക്കും. ഇത് എന്റെ വാഗ്ദാനമാണ്.-ഷേഖ് ഹസീന പറയുന്നു.
ബംഗ്ലാദേശില്‍ പ്രധാനമന്ത്രിയായിരുന്ന അവാമി ലീഗ് പാര്‍ട്ടിയുടെ നേതാവ് ഷെയ്ഖ് ഹസീന (77) പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 നാണ് സ്ഥാനം രാജിവച്ച് ഇന്ത്യയില്‍ അഭയം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: