കോട്ടയം: ആര്‍സിസിയിലെ ഡോക്ടര്‍മാരടങ്ങുന്ന സംഘം ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ കൂണിനുള്ള കഴിവിനെക്കുറിച്ച് പഠിക്കുന്നതിന് സര്‍ക്കാരിന്‌റെ നിര്‍ദേശപ്രകാരം ഈ മാസം ഹിമാചല്‍ പ്രദേശിലെ സോളനിലേക്ക് പോകുമെന്ന് മന്ത്രി പി. പ്രസാദ്. സോളനിലെ ഡയറക്ടറേറ്റ് ഒഫ് മഷ്‌റൂം റിസര്‍ച്ചുമായി ചേര്‍ന്ന് അവര്‍ പഠനം നടത്തും.
ഔഷധഗുണമുള്ള കൂണുകള്‍ രോഗപ്രതിരോധ സംവിധാനത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ട്യൂമറുകളുടെ വളര്‍ച്ച തടയാനോ മന്ദഗതിയിലാക്കാനോ ട്യൂമര്‍ കോശങ്ങളെ നശിപ്പിക്കാനോ കഴിയുമോ എന്നും ശാസത്രജ്ഞര്‍ അന്വേഷിച്ചുവരികയാണ്. കൂണുകളിലെ ചില സംയുക്തങ്ങള്‍, പ്രത്യേകിച്ച് ടര്‍ക്കി ടെയില്‍, മൈറ്റേക്ക്, റീഷി കൂണ്‍ എന്നിവയില്‍ കാണപ്പെടുന്ന ബയോആക്ടീവ് ഘടകങ്ങളായ പോളിസാക്രറൈഡുകള്‍, കീമോതെറാപ്പിക്ക് വിധേയരായ രോഗികളില്‍ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും രോഗപ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: