തിരുവനന്തപുരം: സുരേഷ് ഗോപിയെ അരച്ചുകലക്കിക്കുടിക്കാന്‍ മോഹിക്കുന്ന മാധ്യമങ്ങള്‍ക്കും സുരേഷ് ഗോപി വിരുദ്ധര്‍ക്കും ഭ്രാന്ത് പിടിച്ച ദിവസമായിരുന്നു ചൊവ്വാഴ്ച. ഇന്ത്യയില്‍ വിമാനമിറങ്ങിയ ദുബായിലെ കിരീടാവകാശി ഷേഖ് ഹംദന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിനെ സ്വീകരിക്കാന്‍ എത്തിയത് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി. ഇന്ത്യയില്‍ ആദ്യസന്ദര്‍ശനത്തിന് ദല്‍ഹിയില്‍ വിമാനമിറങ്ങിയ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിനെ സുരേഷ് ഗോപി ഹസ്തദാനം നല്കി സ്വീകരിക്കുന്നത് കണ്ട് ബിജെപി വിരോധികളായ, അറബി സ്നേഹികളായ കേരളത്തിലെ ഒട്ടേറെപ്പേര്‍ക്ക് കുരുപൊട്ടി. തനി കേരളീയ രീതിയിലായിരുന്നു ദുബായ് കിരീടാവകാശിയെ ഇന്ത്യ സ്വീകരിച്ചത്. മലയാളിയായ കേന്ദ്രമന്ത്രി, വിമാനത്താവളത്തില്‍ കേരളീയമായ ചെണ്ടകൊട്ട്….കോട്ടും സ്യൂട്ടുമല്ല, ഷര്‍ട്ടും മുണ്ടുമെടുത്ത് തനി മലയാളി മന്ത്രിയായാണ് സുരേഷ് ഗോപി ദല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. ഇതും ദുരഹങ്കാരികളും പൊങ്ങച്ചക്കാരുമായ പല ( ടിവി ചാനലില്‍ കോട്ടു സ്യൂട്ടുമിട്ട് ഇരിക്കുന്നവരെ പ്രത്യേകിച്ചും) മലയാളിപ്രഭൃതികളേയും ഞെട്ടിച്ചിട്ടുണ്ട്.
എത്ര അടിച്ചമര്ത്തിയാവും സുരേഷ് ഗോപി ഉയര്‍ന്നുവരുന്നത് മനോരമ ന്യൂസ്, മീഡിയാ വണ്‍ ചാനല്‍ എന്നിവരുടെ ഉറക്കം കെടുത്തുകയാണ്. സുരേഷ് ഗോപി തൃശൂരില്‍ തോല്‍ക്കുമെന്ന് മാധ്യമപ്രമാണികള്‍ പ്രവചിച്ചപ്പോള്‍ 75000ല്‍ പരം വോട്ടുകള്‍ക്ക് തൃശൂര്‍ പിടിച്ചെടുത്ത ഹീറോയാണ് സുരേഷ് ഗോപി. പിന്നീട് അദ്ദേഹം വെറും ഒരു എംപിയായി ഒതുങ്ങാതെ കേന്ദ്രമന്ത്രിയുമായി ഉയര്‍ന്നു. ഇതിനിടയില്‍ വെള്ളിത്തിരയിലെ നായകനായി തിളങ്ങാന്‍ മോദി സര്‍ക്കാര്‍ വേണ്ടത്ര ലീവും സുരേഷ് ഗോപിയ്ക്ക് അനുവദിച്ചുകൊടുത്തു. ഒരു നിലയ്ക്കും ഒതുക്കാന്‍ കഴിയാത്ത ശല്ല്യമായി, ശക്തിയായി വളരുന്ന സുരേഷ് ഗോപിയ്ക്കെതിരെ സ്ത്രീപീഡനമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ മൂര്‍ച്ചകൂട്ടിയെടുക്കാന്‍ കേരളത്തിലെ സിപിഎം അനുകൂല, കോണ്‍ഗ്രസ് അനുകൂല, ബിജെപി വിരുദ്ധ, ജിഹാദി അനുകൂല മാധ്യമവക്താക്കള്‍ രാപകലില്ലാതെ ശ്രമിക്കുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ സൗഹൃദപ്പട്ടികയിലുണ്ടായിരുന്ന ഗണേഷ് കുമാറിനെ ശത്രുവാക്കി മാറ്റിയിരിക്കുന്നു. ഭരത് ചന്ദ്രന് ഐപിഎസിന്റെ തൊപ്പി കാറിന്റെ പിറക് വശത്ത് വെച്ച് ജനങ്ങളെ സുരേഷ് ഗോപി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ഗണേഷ് കുമാര്‍ നടത്തിയ വിമര്‍ശനം. പക്ഷെ ഇതിന് ഗണേഷ് കുമാറിനെതിരെ കേരളത്തിലെ യുവാക്കള്‍ രാഷ്ട്രീയത്തിനതീതമായി സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന വിമര്‍ശനം കാരണം ഗണേഷ് കുമാര്‍ പുലിവാല് പിടിച്ച സ്ഥിതിയാണ്. ഗണേഷ് കുമാറിന്റെ പഴയകഥകളെല്ലാം വലിച്ചുപുറത്തിടുകയാണ് സുരേഷ് ഗോപി ആരാധകര്‍.
VIDEO | Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of #Dubai and the UAE's Deputy Prime Minister and Defence Minister, took out his phone to record Kerala drummers perform during his ceremonial welcome at #Delhi airport, earlier today.
(Full video available… pic.twitter.com/BuK4T973Aj
— Press Trust of India (@PTI_News) April 8, 2025
തൃശൂരില്‍ സുരേഷ് ഗോപിയെ അനുകരിച്ച് മിമിക്രി കാണിച്ച ടിനി ടോം സുരേഷ് ഗോപിയെ വിമര്‍ശിച്ചുവെന്ന് വരെ വാര്‍ത്ത പടച്ചുവിട്ടു മനോരമ, മീഡീയവണ്‍ ഉള്‍പ്പെടെയുള്ള മാധ്യമസിംഹങ്ങള്‍. ഒടുവില്‍ ടിനി ടോം തന്നെ സുരേഷ് ഗോപി തന്റെ ആരാധനാപുരുഷനാണെന്നും തനിക്ക് സുരേഷ് ഗോപിയോട് യാതൊരു ദേഷ്യവുമില്ലെന്നും താന്‍ മിമിക്രി രസകരമാക്കാന്‍ വേണ്ടി അദ്ദേഹത്തെ അവതരിപ്പിച്ചതാണെന്നും വിശദീകരിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ മാളത്തില്‍ ഒളിച്ചു.
സുരേഷ് ഗോപി എവിടെ എത്തിയാലും അദ്ദേഹത്തെ ചുറ്റിവരിയുകയാണ് മാധ്യമപ്രവര്‍ത്തകര്‍. രോഷത്തോടെ ഒന്നിനു പിറകെ ഒന്നായി അദ്ദേഹത്തിനെതിരെ ചോദ്യങ്ങള്‍ എറിയുകയാണ്. ഉത്തരം കേള്‍ക്കാനല്ല, അദ്ദേഹത്തിന്റെ നാക്ക് പിഴയ്ക്കാണ് ഇവര്‍ കാതോര്‍ക്കുന്നത്. തൃശൂരിലെ മാതാവിന് സ്വര്ണ്ണക്കിരീടമല്ല, ചെമ്പ് ചേര്‍ത്ത കിരീടമാണ് നല്‍കിയതെന്നും സുരേഷ് ഗോപി അത് കൊടുത്ത മാത്ര ആ കിരീടം നിലത്ത് വീണെന്നും മതാവ് ആ കിരീടം തള്ളിക്കളഞ്ഞെന്നും വരെ ഇടതന്മാര് പ്രചാരണം അഴിച്ചുവിട്ടതാണ്. എന്നാല്‍ കേരളത്തിലെ വോട്ടര്‍മാര്‍ ഈ കള്ളങ്ങളെ മുഴുവന്‍ തള്ളിക്കളഞ്ഞു. എംപിയായി വിജയിച്ച ശേഷം അതേ മാതാവിനെ ചെന്ന് കണ്ട് സുരേഷ് ഗോപി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
മീഡിയ വണ്ണിന്റെ നേതൃത്വത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയെ മുന്നില്‍ നിര്‍ത്തി സ്തുരേഷ് ഗോപിയെ സ്ത്രീപീഢകനാക്കാന്‍ ശ്രമിച്ചത് കേരളത്തിലെ സ്ത്രീകള്‍ക്ക് സുരേഷ് ഗോപിയോടുള്ള സഹതാപം വര്‍ധിപ്പിക്കാന്‍ കാരണമായി. ഇപ്പോഴിതാ ഗള്‍ഫില്‍ ചേക്കേറുന്ന മലയാളികള്‍ ദൂരെ നിന്നു മാത്രം നോക്കുന്ന ദുബായിലെ കിരീടാവകാശി ഷേഖ് ഹംദന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിനെ ഹസ്തദാനം ചെയ്ത് വിമാനത്താവളത്തില്‍ സ്വീകരിക്കാനും അതേ സുരേഷ് ഗോപി തന്നെ എത്തിയിരിക്കുന്നു. ഇനി ഇവരുടെ ഉറക്കം നഷ്ടപ്പെടാന്‍ മറ്റൊരു കാരണം വേണോ?
നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരം അദ്ദേഹം ഇന്ത്യയില്‍ എത്തിയത് തന്നെ യുഎഇയും ഇന്ത്യയും തമ്മിലുള്ള അടുപ്പത്തിന്റെ ആഴമാണ് കാണിക്കുന്നത്. നരേന്ദ്രമോദി മുസ്ലിം വിരോധിയല്ല. അദ്ദേഹം ഭാരതത്തെ സ്നേഹിക്കുന്നു, തീവ്രവാദത്തെ വെറുക്കുന്നു അത്രയേ ഉള്ളൂ. ഈയിടെ ശ്രീലങ്കയില്‍ ഒരു വന്‍ ഊര്‍ജ്ജ പദ്ധതിക്ക് ഇന്ത്യയ്ക്കൊപ്പം ഉറച്ച് നിന്ന് നിക്ഷേപം ഇറക്കുന്നത് യുഎഇ ആണ്. മോദി പറയുന്നു. യുഎഇ അത് കേള്‍ക്കുന്നു. അത്രയേ ഉള്ളൂ. ഇപ്പോഴിതാ സുരേഷ് ഗോപി അതേ ഷേഖ് ഹംദന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിനെ ഹസ്തദാനം ചെയ്ത് സ്വീകരിക്കുകയും ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകരുടെ നിറംപിടിപ്പിച്ച കണ്ണടകള്‍ കൊണ്ട് കാണാവുന്നതിനപ്പുറമാണ് മോദി ഭരണം എന്ന് മനസ്സിലാക്കിയാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: